ബാഗ്ദാദ്|
VISHNU.NL|
Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (15:34 IST)
സിന്‍ജാര്‍ എന്നാല്‍ മരണത്തിന്റ്റെ മലയല്ല. പക്ഷെ ഇറാക്കിലെ യാസീദികളും ക്രിസ്ത്യാനികളുമായ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോളത് മരനത്തിന്റെ മല തന്നെയാണ്. ഐഎസ്‌ഐഎസ് തീവ്രവാദികളെ ഭയന്ന് ജീവനും മതവും സംരക്ഷിക്കാന്‍ മലകയറിയ ഇവരുടെ ശവപ്പറമ്പായി മാറുകയാണ് സിന്ജാര്‍ കുന്ന്.
ഈ മലകയറിയ യാസീദികളില്‍ 70 ശതമാനവും കുടിവള്ളെവും ഭക്ഷണവുമില്ലാതെ പിടഞ്ഞുമരിച്ചതായാണ് വാര്‍ത്തകള്‍. വരണ്ടുണങ്ങിയ മലമുകളില്‍ കത്തിജ്വലിക്കുന്ന സൂര്യന്‍ പോലും ഇവരോട് കരുണകാണിച്ചില്ല. തങ്ങളുടെ കുരുന്നുകള്‍ കത്തുന്ന സൂര്യന്റെ കൊടും തപത്തില്‍ ഉരുകി വീഴുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ ഇന്നിവര്‍ക്കാകുന്നുള്ളു.
ഭക്ഷണവും വെള്ളത്തിനുമായി താഴ്വാരത്തേക്കിറങ്ങി വരുന്ന യാസിഹ്ദികളേയും മറ്റുള്ളവരേയും കൊല്ലുന്നതിനായി മലയോരത്ത് ആയുധങ്ങളുമായി റോന്തു ചുറ്റുകയാണ് തീവ്രവാദികള്‍.
ഐഎസ്‌ഐഎസ് നഗരം പിടിച്ചതോടെ കുന്നു കയറിയവര്‍ പട്ടിണികിടന്നും ദാഹിച്ചു തൊണ്ടപൊട്ടിയുമായിരുന്നു മരിച്ചത്. കഴിഞ്ഞ ദിവസം വരെ ഇവിടെ 40 പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചതായി യു എന്‍ കണക്കുകള്‍ പുറത്ത് വന്നിരുന്നു.
അതിനിടേ ശേഷിക്കുന്നവരേയെങ്കിലും രക്ഷിക്കുന്നതിനായി ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ നടത്തിഒയ അമേരിക്കന്‍ ശ്രമവും പാളിയാതായാണ് വാര്‍ത്തകള്‍. വിമാനത്തില്‍ നിന്ന് 15,000 അടി ഉയരത്തില്‍ നിന്നും താഴേയ്ക്കിടുമ്പോള്‍ സാധനങ്ങള്‍ക്ക് കേടുപാട് വരുമെന്നതും പാരച്യൂട്ട് ഉപയോഗിക്കാന്‍ കഴിയാത്തതുമാണ് തിരിച്ചടി. രക്ഷപെടുത്തിയവരെ ദോഹകിലേക്ക് അയച്ചിട്ടുണ്ടെങ്കിലും അക്രമങ്ങള്‍ തുടരുന്നതിനാല്‍ ജീവിക്കാനാകാത്ത സാഹചര്യമുണ്ട്.
കുര്‍ദിഷ് മേഖലയില്‍ വ്യാപകമായിട്ടുള്ള യാസിദി വിഭാഗക്കാരെ സാത്താന്‍ ആരാധകര്‍ എന്നു വിളിച്ചാണ് ഐഎസ്‌ഐഎസ് വീട്ടില്‍ നിന്നും ഓടിക്കുന്നത്. ഇന്ന് ഉച്ചയോടെ മതം മാറാന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന സമയം തീരും. ഇതിനിടയില്‍ 300 ഓളം യാസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കാനായി ഇവര്‍ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. കൂടാതെ 500പേരെ കൂട്ടക്കൊലചെയ്തതായും വാര്‍ത്തകളുണ്ട്.