ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പിലെത്തി, സായിപ്പന്മാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാവുകള്‍

VISHNU N L| Last Modified തിങ്കള്‍, 18 മെയ് 2015 (16:10 IST)
ലിബിയന്‍ സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മെഡിറ്ററേനിയന്‍ കടലിലില്‍ കൂടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്ന അഭയാര്‍ഥികളുടെ കൂടെ ഇസ്ലാമിക് സ്റ്റേറ്റ്( ഐ‌എസ്) തീവ്രവാദികള്‍ യൂറോപ്പിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. മെഡിറററേനിയൻ അഭയാർത്ഥികളുടെ മറവിലാണ് യൂറോപ്പിലേക്ക് ഐസിസ് തങ്ങളുടെ ഭീകര പോരാളികളെ കടത്തുന്നതെന്ന് ലിബിയൻ ഇന്റലിജൻസ് വ്യക്താക്കിയിരുന്നു. ഇതിന് ഉപോദ്ബലകമായ തെളിവ് റോമില്‍ നിന്ന് ലഭിച്ചതാണ് യോറോപ്യന്മാര്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുന്നത്.

ഐ‌എസ്
യൂറോപ്പിൽ എത്തിക്കഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്ന വിധം ഭീഷണി നിറഞ്ഞ പോസ്റ്ററുകൾ റോമിലുടനീളം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതായാണ്ന്‍ വാര്‍ത്തകള്‍. യൂറോപ്യന്മാരോട് നാളുകള്‍ എണ്ണിക്കൊള്ളാന്‍ ഭീഷ്ണിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററാണ് റോമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇത്തരം പോസ്റ്ററുകളുടെ ചിത്രം ഐ‌എസ് അനുയായികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നുമുണ്ട്.

ഇറ്റലിയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലും റെയിൽ വേസ്റ്റേഷനുകളിലും ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത്തരം പോസ്റ്ററുകളിൽ ഇസ്ലാമിക് സ്റ്റേററിന്റെ ലോഗോയും ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ റോം എന്ന സന്ദേശവും പതിച്ചിരിക്കുന്നതായി കാണാം. ഞങ്ങൾ നിങ്ങളുടെ തെരുവുകളിലെത്തിയെന്ന സന്ദേശവും ഇതിനൊപ്പം കാണാം. ഇവർ ഇവിടെ എത്തിക്കഴിഞ്ഞുവെന്നാണ് ഇത്തരം പോസ്റ്ററുകൾ വ്യക്തമാക്കുന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇതാദ്യമായാണ് ജിഹാദി ഗ്രൂപ്പുകൾ റോമിലെത്തിയെന്ന സൂചന നൽകിയിരിക്കുന്നത്.

വത്തിക്കാൻ പിടിച്ചെടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് ഐസിസ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഈ പോസ്റ്ററുകൾക്ക് ഗൗരവമേറെയുണ്ട്. ടെക്‌സാസിൽ മുഹമ്മദ് നബി കാർട്ടൂൺ എക്‌സിബിഷൻ പരിസരത്ത് വെടിവയ്പ് നടത്തി തങ്ങൾ പാശ്ചാത്യരാജ്യങ്ങളിലെ ആക്രമണത്തിന് തുടക്കം കുറിച്ചുവെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഐസിസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടനിൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണിയും ഐ‌എസ് ഉയര്‍ത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി
കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇന്നു രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്റെ ജനങ്ങള്‍ക്ക് ജലം ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ...