ഐഎസിന്റെ ലിസ്‌റ്റില്‍ കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍; കേന്ദ്ര ആഭ്യന്തരവകുപ്പ് യോഗം വിളിച്ചു

ഐഎസ് ഐഎസ് , ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ , എൽസി ഗോയൽ
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 16 ജൂലൈ 2015 (12:15 IST)
ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍ വേരുറപ്പിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. കേരളം ഉൾപ്പെടെ 12 ഇന്ത്യൻ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഐഎസ് ഐഎസ് പദ്ധതി. ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തര യോഗം വിളിച്ചു.

കേന്ദ്ര ആഭ്യന്തരസെക്രട്ടറി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ഡിജിപിമാരും ആഭ്യന്തര സെക്രട്ടറിമാരും ഇന്റലിജൻസ് മേധാവികളും പങ്കെടുക്കും. കേരളം, ഉത്തർപ്രദേശ്, ബംഗാൾ, ജമ്മു, ആന്ധ്രാ പ്രദേശ്, ബീഹാർ, തമിഴ്നാട്, തെലുങ്കാന, ന്യൂഡൽഹി, കർണാടക, ആസാം, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ സുരക്ഷാ ചുമതലയുള്ള ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ ഡിജിപി ടി.പി.സെൻകുമാർ, ഇന്റലിജൻസ് മേധാവി ,എ.ഹേമചന്ദ്രൻ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.

ഇറാഖിലും സിറിയയിലുമായി പന്തലിച്ച് കിടക്കുന്ന ഐഎസ് ഐഎസ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഭീകരര്‍ റിക്രൂട്ട് ചെയ്യുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു. വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവര്‍ ഐഎസ് ഐഎസ്എസിലേക്ക് ചേക്കേറുന്നതായും രഹസ്യാന്വേഷണ ഏജൻസികള്‍ തെളിവുകള്‍ സഹിതം മനസിലാക്കിയിരുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസമുള്ള
യുവാക്കളെ വലിയ തോതില്‍ ആകര്‍ച്ചിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി അയക്കാനാണ് ഐഎസ് ഐഎസ് നീക്കം നടത്തുന്നത്. പാകിസ്ഥാനാലും ഐഎസ് പ്രവര്‍ത്തനം ശക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.


ആഭ്യന്തര ജാഗ്രത എന്ന വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ഏറ്റവും പുതിയ വിശദാശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. നിലവിലുള്ള ഭീകരവിരുദ്ധ നിയമം നടപ്പാക്കുന്നതിലുള്ള തടസങ്ങൾ ചർച്ചചെയ്യാനുള്ള വിശദാശംങ്ങളും സംസ്ഥാനങ്ങൾ നൽകണം. ഭീകരവാദത്തിന്റെ പുതിയരീതികളെ അമർച്ചചെയ്യാൻ സുരക്ഷാ രൂപരേഖയും തയാറാക്കാനാണ് കേന്ദ്രം അടിയന്തരമായി ലക്ഷ്യമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :