ഐഎസ് ഭീകരെന്ന് സംശയം; തുര്‍ക്കിയില്‍ 21 പേര്‍ അറസ്റ്റില്‍

   ഐഎസ് ഐഎസ് , ഇസ്ലാമിക് സ്‌റ്റേറ്റ് , തുര്‍ക്കി , പൊലീസ്
അങ്കാര| jibin| Last Modified ശനി, 11 ജൂലൈ 2015 (11:07 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് ഭികരരെന്ന് (ഐഎസ് ഐഎസ്)
ഭീകരെന്ന് സംശയിക്കപ്പെടുന്ന 21 പേര്‍ തുര്‍ക്കിയില്‍ അറസ്റ്റിലായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവതി യുവാക്കളെ ഇറാഖിലേക്കും സിറിയയിലേക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്ത് നിയമിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

തുര്‍ക്കിയില്‍ നിന്നും നിരവധിപേരെ ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇസ്താംബുളില്‍ നിന്ന് പിടയിലായ ഇവരില്‍ മൂന്ന് പേര്‍ വിദേശികളാണ്. പിടിയിലായവരില്‍ നിന്നും രണ്ട് ഓട്ടോമാറ്റിക്ക് റൈഫിളുകളും വന്‍തോതിലുള്ള ആയുധശേഖരവും കണ്ടെടുത്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ ആരെയെക്കെ ഐഎസ് ഐഎസിലേക്ക് ചേര്‍ത്തുവെന്നും, അവര്‍ എവിടെ നിന്നുള്ളവര്‍ ആണെന്നും അന്വേഷിക്കും.

അതേസമയം, ഐഎസ് ഐഎസ് സാന്നിധ്യം ശക്തമായതോടെ തുര്‍ക്കിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംശയം തോന്നുന്ന നിര്‍വധി പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്‌റ്റഡിയിലെടുക്കുന്നുണ്ട്. രാജ്യത്ത് യാതൊരു തരത്തിലുള്ള ഭീകര പ്രവര്‍ത്തനവും അനുവധിക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :