ലണ്ടൻ|
jibin|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (11:33 IST)
ലോകത്തിന് ഭീഷണി ഉയര്‍ത്തി മുന്നേറുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരരുടെ 'തലയറുപ്പ് വീരൻ' ജിഹാദി ജോൺ ഇതാദ്യമായി മുഖാവരണമില്ലാതെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. സ്വദേശമായ ബ്രിട്ടനിലേക്കു തിരിച്ചെത്തി മുസ്ലിങ്ങൾ അല്ലാത്തവരെ തലയറുക്കൽ തുടരുമെന്നാണു പുതിയ വിഡിയോയിൽ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഒരു മിനിറ്റും 17 സെക്കൻഡ് ദൈർഘ്യവുമുള്ള വിഡിയോയിൽ മുഖംമൂടിയില്ലാതെയാണ് ജിഹാദി ജോൺ പ്രത്യക്ഷപ്പെടുന്നത്. ഇത്തവണ മുഖാവരണാമില്ലാതെയാണ് തലയറുപ്പ് വീരൻ പ്രത്യക്ഷപ്പെട്ടത്. താൻ മൊഹമ്മദ് എംവാസിയാണെന്ന് ജോൺ വീഡിയോയിൽ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
പടിഞ്ഞാറാൻ ലണ്ടനിൽ വളർന്ന ജിഹാദി ജോൺ കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ
ബിരുദം നേടിയ ശേഷം ഐഎസില്‍ ചേരാനായി സിറിയയില്‍ എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് ഐഎസിന്റെ തലയറുപ്പ് വീരനായി മാറുകയായിരുന്നു. മൂന്ന് അമേരിക്കക്കാരെയും രണ്ട് ബ്രിട്ടീഷുകാരെയും കഴുത്തറുത്തു കൊല്ലുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇയാളെ ജിഹാദി ജോൺ എന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച് തുടങ്ങിയത്.
സിറിയയിലെ ഐസിസ് അനുകൂല ചാനലാണ്
ആദ്യം ജിഹാദി ജോണിന്റെ വീഡിയോ പുറത്ത് വിട്ടത്. പിന്നീട് ബ്രിട്ടനിലെ പത്രമായ ഡെയ്ലി മെയ്ലും വീഡിയോ പ്രസിദ്ധീകരിച്ചു. തെക്ക്-കിഴക്കൻ സിറിയയിൽ രണ്ടു മാസം മുന്‍പാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ദ ഇൻഡിപെൻഡന്റ് പത്രം റിപ്പോർട്ട് ചെയ്തു.