ഇസ്ലാമബാദ്|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (19:01 IST)
മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്ക് കൊല്ലപ്പെടുന്നതിന്റെ തലേരാത്രി അക്രമ ഭീഷണിയുള്ളതായി
ഐ എസ് ഐ
മുന്നറിയിപ്പ് നല്‍കിയിരുന്നു.
അന്നത്തെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇംതിയാസ് ഹുസൈന്റെ മൊഴിയിലാണ്
ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.
2007 ഡിസംബര്‍ 26ന് എഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ നദീം താജ്, ഡപ്യൂട്ടി മേജര്‍ ജനറല്‍ ഇഷാന്‍ എന്നിവര്‍ ബേനസീറിനെ സന്ദര്‍ശിച്ചിരുന്നുവെന്നും പിറ്റേദിവസം നടക്കാനിരിക്കുന്ന ലിയാഖത് ബാഗിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് എസ്എസ്പിയായ ഹുസൈന്റെ വെളിപ്പെടുത്തൽ.
2007 ഡിസംബര്‍ 27 വൈകീട്ട് ലിയാഖത് ബാഗ് പാര്‍ക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം കാറിലേക്ക് കയറുന്നതിനിടെയുണ്ടായ ചാവേറാക്രമണത്തിലാണ് ഭൂട്ടോ കൊല്ലപ്പെട്ടത്