ബഗ്ദാദ്|
jibin|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (11:15 IST)
മാസങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരുടെ കൈവശമായിരുന്ന തിക്രിത് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചുപിടിച്ചെന്ന്
ഇറാഖി സേന വ്യക്തമാക്കി. ഇറാഖി സേന നടത്തിയ മുന്നേറ്റങ്ങളും യുഎസിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണവും ശക്തമായതോടെ തിക്രതിലെ ഐഎസ് ഐഎസ് ഭീകരുടെ നിയന്ത്രണം അയയുകയായിരുന്നുവെന്നാണ് ഇറാഖി സേന വ്യക്തമാക്കുന്നത്.
തിക്രിത് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചുപിടിച്ചതോടെ ഷിയ പോരാളികളും ഉള്‍പ്പെടുന്ന ഇറാഖി സുരക്ഷാ സേന തിക്രിത്തിലെ പ്രധാന ആശുപത്രിക്കു മുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്നലെ രാത്രി ഇറാഖിന്റെ പതാക ഉയര്‍ത്തി. തിക്രിത് നഗരം പിടിച്ചെടുക്കല്‍ വളരെ ബുദ്ധിമുട്ടായിരുന്നു. സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനായി വഴികളില്‍ 300ലധികം ബോംബുകള്‍ ഐഎസ് ഐഎസ് ഭീകര്‍ കുഴിച്ചിട്ടിരുന്നതായി സുരക്ഷാ സേന അറിയിച്ചു. ബോംബ് പൊട്ടിത്തെറിച്ച് 26 പട്ടാളക്കാര്‍ കൊല്ലപ്പെട്ടുവെന്നും ഇറാഖി സേന പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.