ദമാസ്‌കസ്|
jibin|
Last Modified ബുധന്‍, 26 നവംബര്‍ 2014 (15:58 IST)
സ്വവര്‍ഗാനുരാഗികളെന്ന് മുദ്രകുത്തി രണ്ടു യുവാക്കളെ ഐഎസ് ഐഎസ് ഭീകരര്‍ കല്ലെറിഞ്ഞ് കൊന്നു. സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അല്‍ സോറിലാണ് ഭീകരര്‍ ക്രൂരമായ വിധി നടപ്പാക്കിയത്.
സ്വവര്‍ഗാനുരാഗികളാണെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു യുവാക്കളെയും ജനമധ്യത്തില്‍ വെച്ച് വിചാരണ നടത്തുകയായിരുന്നു. വിചാരണയ്ക്ക് ശേഷം യുവാക്കളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഈ സമയം സ്ത്രീകളും കുട്ടികളും സമീപത്ത് ഉണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഭീകരര്‍ തയ്യാറായില്ല.
ഐഎസ് ഐഎസ് ഭീകരര്‍ പിടിച്ചെടുത്ത കേന്ദ്രങ്ങളില്‍ കനത്ത നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്യപാനവും പുകവലിയും അടക്കമുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ വ്യഭിചാരക്കുറ്റം ചുമത്തി ഒരാളെ ഐഎസ് ഐഎസ് ഭീകരര്‍ കല്ലെറിഞ്ഞ് കൊന്നിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.