ഇസ്ലാമാബാദ്|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (18:28 IST)
ഇസ്ലാമിക് സ്റേറ്റിന്റെ പാക്കിസ്ഥാനിലെ മേധാവി ഹാഫീസ് മുഹമ്മദ് സെയ്ദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ ഗോത്രമേഖലയില്‍ നടന്ന സ്‌ഫോടനത്തില്‍ ഹാഫിസ് മുഹമ്മദ് സയീദും കൂടിയുണ്ടായിരുന്ന രണ്ട് ഐഎസ് ഭീകരരും കൊല്ലപ്പെട്ടതായാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈവേയുടെ സമീപം ബോംബ് സ്ഥാപിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പു തെഹ്രിക് ഇ താലിബാന്റെ അഞ്ചു പ്രമുഖ കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്ന ഹാഫീസ് കഴിഞ്ഞ ഒക്ടോബറില്‍ ഐഎസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഇസ്ലാമിക് സ്റേറ്റിന്റെ പാക്കിസ്ഥാനിലെ മേധാവിയായി ഐഎസ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഹാഫീസ് കൊല്ലപ്പെട്ടത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഐഎസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.