ഇന്ത്യാവിരുദ്ധ റാലി: മസ്രത്ത് ആലത്തെ അറസ്‌റ്റ് ചെയ്തു

 ഇന്ത്യാവിരുദ്ധ റാലി , സയിദ് അലി ഷാ ഗീലാനി , മസാറത് ആലം , പാകിസ്ഥാന്‍ , ഇന്ത്യ , ജമ്മു കാശ്‌മീര്‍
ശ്രീനഗര്‍| jibin| Last Updated: വെള്ളി, 17 ഏപ്രില്‍ 2015 (09:48 IST)
ജമ്മു കാശ്‌മീരില്‍ പാകിസ്ഥാന്‍ പതാക വീശി പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്ത വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ അറസ്‌റ്റ് ചെയ്തു. ശ്രീനഗറില്‍ നിന്നാണ് ആലത്തെ അറസ്റ് ചെയ്തത്. പുല്‍വാമ ജില്ലയിലെ ത്രാളില്‍ ഇന്നു റാലി നടത്താനിരിക്കെയാണ് അറസ്‌റ്റ്. ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയിദ് അലി ഷാ ഗീലാനിയെയും പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. തുടര്‍ന്നാണ് ആലത്തെ അറസ്‌റ്റ് ചെയ്‌തത്.

കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പാക് പതാക ഉയര്‍ത്തിക്കാട്ടുകയും പിന്നീടതിനെ ന്യായീകരിക്കുകയും ചെയ്ത ആലത്തിനെതിരേ നടപടി വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനോടാവശ്യപ്പെട്ടിരുന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ യുവാവു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു ത്രാല്‍ മേഖലയില്‍ റാലി സംഘടിപ്പിച്ചിരുന്നത്. ഈ റാലിയാണു സര്‍ക്കാര്‍ നിരോധിച്ചത്. കൊല്ലപ്പെട്ടയാള്‍ തീവ്രവാദി ബന്ധമുള്ള ആളാണെന്നു സൈന്യവും പൊലീസും സ്ഥിരീകരിച്ചിരുന്നു. കാഷ്മീരില്‍ പിഡിപി- ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടനെ ജയിലില്‍നിന്നും വിട്ടയച്ച വിഘടനവാദി നേതാവാണു മസ്റത്ത് ആലം. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :