ജമ്മു:|
Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (20:20 IST)
വിഘടനവാദി നേതാവ് മസ്രത് ആലത്തിന്റെ നേതൃത്വത്തില്‍ ജമ്മു കാശ്മീരില്‍ പാകിസ്ഥാന്‍ പതാകയുമേന്തി റാലി നടത്തി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് റാലി നടന്നത്.
നേരത്തെ
മസ്രത്ത് ആലത്തിനെ ത്രാല്‍ ജില്ല സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍
പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈന്യവും തീവ്രവാദികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇവിടെ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് കശ്മീരിലെ ത്രാല്‍ ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ആലത്തിനെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയാണ് മസ്രത് ആലം ജയില്‍ മോചിതനായത്.