നിറ്റ ജലാറ്റിന്‍ ആക്രമികള്‍ക്കെതിരെ യുഎ പിഎ

കൊച്ചി| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (15:17 IST)
കൊച്ചിയിലെ നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമിച്ച 9 പേര്‍ക്കെതിരെ നിയമപ്രകാരവും പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്തു.
അതിനിടെ ആക്രമണത്തിന്​ പിന്നില്‍ മാവോയിസ്റ്റുകളാണോ എന്ന്​ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന്​ ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തല പറഞ്ഞു.

മുഖംമൂടി ധരിച്ച ഏതാനും പേരാണ്​ സ്ഥാപനം തകര്‍ത്തതെന്ന്​ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ്​ സാന്നിധ്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട് ചെന്നിത്തല പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ അക്രമികളെ കണ്ടെത്തുന്നതിനായി പനമ്പിളളിനഗറിലും നഗരത്തിന്റെ മറ്റ്​ ഭാഗങ്ങളിലുമുള്ള നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ രാവിലെ 7.55നാണ് കൊച്ചിയിലെ നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമിക്കപ്പെട്ടത്.അക്രമണത്തിന് ശേഷം സിപിഐ മാവോയിസ്റ്റ്​ എന്ന സംഘടനയുടെ ലഘുലേഖകളും അക്രമികള്‍ സംഭവസ്ഥലത്ത് വിതറി.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :