1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. bbc reporter rita ora , bbc reporter , rita ora

അവതാരകയുടെ മാറിടപ്രദർശനം; കണ്ടവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല

മാറിടപ്രദർശനം
അവതാരക മാറിടം കാണിച്ച് പരിപാടി അവതരിപ്പിച്ചതിനെ തുടര്‍ന്ന് പരാതിയുമായി പ്രേഷകര്‍ രംഗത്ത്. ബിബിസിയിടെ ദ വൺ ഷോ എന്ന പരിപാടിയുടെ അവതാരക റിത്ത ഓറയുടെ മാറിടമാണ് പ്രശ്‌നത്തിന് കാരണമായത്.

രാത്രി ഒമ്പത് മണിക്കു മുമ്പുള്ള കുടുംബപരിപാടിയിലാണ് റിത്ത ഓറയുടെ മാറിടം ഭാഗികമായി പ്രേഷകര്‍ കണ്ടത്. ടോപ്പിന്റെ കഴുത്തിറക്കം കൂടിയതോടെയാണ് മാറിടം പ്രശ്നമായി തീര്‍ന്നത്. ഇതേ തുടര്‍ന്ന് പ്രതികരണ പരിപാടിയായ 'പോയിന്റ് ഒഫ് വ്യൂ'വിൽ നാനൂറിലേറെ പരാതികളാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിൽ ഏഴുമണിക്കുള്ള ഈ പരിപാടിക്ക് അനുയോജ്യമായ വസ്ത്രം ധരിക്കണമെന്ന് അവതാരകയോട് അഭ്യർത്ഥിക്കുമായിരുന്നുവെന്ന് ബിബിസിയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം ഒരു എപ്പിസോഡിൽ തുടകൾ കാണിച്ചുകൊണ്ട് ഇറക്കം കുറഞ്ഞ സ്‌പ്ളിറ്റ് ഗൗൺ ധരിച്ചതും റിത്ത ഓറയ്ക്ക് വിനയായിട്ടുണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്. ഈ കാഴ്ചയില്‍ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നുന്നില്ലെന്നും, ഇത്തരം കാഴ്ചകള്‍ ഇല്ലെങ്കില്‍ പ്രോഗ്രാമിന് എന്താണ് വ്യത്യസ്ഥത ഉള്ളതെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. ''ദ വൺ ഷോയിലെ റീതയുടെ മാറിട വിടവിനെക്കുറിച്ച് നാനൂറ് പേർക്ക് പരാതി യുള്ള നിലയ്ക്ക് നിങ്ങൾ പിന്നെ എവിടെ ജീവിക്കുമെന്ന് ദയവായി പറയുക'എന്നായിരുന്നു മറ്റൊരു സന്ദേശം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin