ഐഎസിനെ ഇല്ലാതാക്കന്‍ ഒരു ‘കൊലയാളി’യിറങ്ങി; ഇനിയാണ് ചോരപ്പുഴ ഒഴുകുക - ഈ കില്ലറുടെ ശക്തി സിസാരമല്ല

മൊസൂളിലേക്ക് ‘കൊലയാളി’ എത്തുന്നു; ഐഎസ് ഭീകരര്‍ ഭയന്നോടുന്നു - ഇറാഖില്‍ ചോരപ്പുഴ!

 Iraqi Forces , ISIS , Robert attack  , Mosul , America , Iraq , ഐഎസ് , ഇസ്‍‌ലാമിക് സ്റ്റേറ്റ് , ഭീകരസംഘടന , മൊസൂള്‍ , റോബോര്‍ട്ട്
മൊസൂള്‍| jibin| Last Updated: വെള്ളി, 4 നവം‌ബര്‍ 2016 (16:47 IST)
ഇറാഖ് നഗരമായ മൊസൂളില്‍‌നിന്ന് ഭീകരസംഘടനയായ ഇസ്‍‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പുതിയ ആയുധങ്ങളും യന്ത്രങ്ങളും പരീക്ഷിക്കാനാണ് സേനയുടെ പദ്ധതിയിടുന്നു.

പ്രത്യേകം തയാറാക്കിയ റോബോട്ടിനെ ഇറക്കി ഭീകരരുടെ സാന്നിധ്യവും നീക്കവും മനസിലാക്കു മുന്നേറുക എന്ന തന്ത്രമാണ് സൈന്യം ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഒരു ചെറു കാറിനോളം വലിപ്പമുള്ള കൊലയാളി റോബോട്ടിന് അല്‍റോബോട്ട് എന്നാണ് പേരിട്ടിരിക്കുന്നത്.

നാല് ക്യാമറകളാണ് അല്‍ റോബോട്ടിനുള്ളത്. ഇതിനൊപ്പം ഓട്ടോ മാറ്റിക് മെഷീന്‍ ഗണ്ണും റഷ്യന്‍ നിര്‍മ്മിത കാറ്റിയൂഷ റോക്കറ്റുകളും റോബോട്ടിലുണ്ട്. ലാപ്‌ടോപ് വഴിയോ ഒരു കിലോമീറ്റര്‍ പരിധിയില്‍ റേഡിയോ സിഗ്നല്‍ വഴിയോ അല്‍ റോബോട്ടിനെ നിയന്ത്രിക്കാനാകും. ഇതുവഴി സൈന്യത്തില്‍ കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യും.

ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് എല്ലാ മേഖലയില്‍നിന്നും ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് സഖ്യസേന. ഐഎസിന്റെ പക്കൽനിന്നും മൊസൂളിന്റെ യഥാർഥ മോചനം ആരംഭിച്ചതായി സഖ്യസേന പ്രഖ്യാപിച്ചു. 4000 മുതല്‍ 7000 വരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടെന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :