ഐഎസ് ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് റിക്രൂട്‌മെന്റ് നടത്തിയത് കോഴിക്കോടുകാരന്‍; കോഴിക്കോട് എന്‍ ഐ ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി

ഐ എസിലേക്ക് റിക്രൂട്‌മെന്റ് നടത്തുന്നത് കോഴിക്കോടുകാരന്‍

കോഴിക്കോട്| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (09:01 IST)
സംസ്ഥാനത്തു നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്‌മെന്റ് നടത്തുന്നത് കോഴിക്കോടുകാരന്‍. കേരളത്തില്‍ നിന്ന് അഫ്‌ഗാനിസ്ഥാനിലെ ഐ എസ് ക്യാമ്പിലേക്ക് പരിശീലനത്തിനു പോയ 21 പേരെയും റിക്രൂട് ചെയ്തത് കോഴിക്കോട് മൂഴിക്കല്‍ സ്വദേശി. കോഴിക്കോട് എന്‍ ഐ ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ സജീര്‍ മംഗലശ്ശേരി അബ്‌ദുള്ളയാണ് റിക്രൂട്‌മെന്റ് നടത്തിയതെന്ന് എന്‍ ഐ എ പറഞ്ഞു. 35 വയസ്സുള്ള ഇയാള്‍ എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്നു.

‘ടെലഗ്രാം’ എന്ന ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു ഐ എസ്സിലേക്ക് റിക്രൂട് ചെയ്യപ്പെട്ടവരെ സജീര്‍ ബന്ധപ്പെട്ടിരുന്നത്. അതേസമയം, സിറിയ കേന്ദ്രീകരിച്ചുള്ള ഐ എസ് നേതാക്കളുമായി സജീറിന് ബന്ധമുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

നിലവില്‍ ഇയാള്‍ അഫ്‌ഗാനിസ്ഥാനില്‍ ഒളിവിലാണെന്നാണ് എന്‍ ഐ എ സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമം എന്‍ ഐ എയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സജീര്‍ അലി എന്ന വ്യാജ പ്രൊഫൈലില്‍ സജീര്‍ ഐ എസ് അനുകൂല ആശയവിനിമയങ്ങള്‍ നടത്തിയത് ഐ ബി കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :