ഐഎസിന്റെ ശക്തി ഇത്രമാത്രം; പട്ടാളം ഏതുനിമിഷവും മൊസൂളിള്‍ പ്രവേശിക്കും - അവശേഷിക്കുന്ന ഭീകരരുടെ എണ്ണം വ്യക്തമായി

മൊസൂളില്‍ സൈന്യം ഇറങ്ങിയോ ?; ഭീകരര്‍ പ്രാണരക്ഷാര്‍ഥം പരക്കം പായുന്നു - ഐഎസിന്റെ അവസ്ഥ ദയനീയം

   Iraq Special , ISIS , Bomb Factory , Forces , America , US , ഇസ്‍‌ലാമിക് സ്റ്റേറ്റ് , ഐഎസ് , മൊസൂള്‍ , ഡ്രോണ്‍ , ഇറാഖ്- യുഎസ് സഖ്യസേന
ബഗ്ദാദ്| jibin| Last Modified ബുധന്‍, 2 നവം‌ബര്‍ 2016 (15:55 IST)
ഇറാഖ് നഗരമായ മൊസൂളില്‍‌നിന്ന് ഭീകരസംഘടനയായ ഇസ്‍‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. മൊസൂളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തി. സൈന്യം മൊസൂളില്‍ പ്രവേശിച്ചു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഐഎസിന്റെ കീഴില്‍ നിന്നും മൊസൂള്‍ പിടിക്കാനുള്ള നീക്കത്തിന് നിലവില്‍ തടസമാകുന്നത് കാലാവസ്ഥയാണ്.
അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായുള്ളതിനാല്‍ വ്യോമാക്രമണമോ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളോ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൊസൂളില്‍ മാത്രമാണ് ഇപ്പോള്‍ വെടിവയ്‌പ്പും ആക്രമണവും നടക്കുന്നത്. നഗരത്തിന് സമീപത്തെ സുപ്രധാന ഗ്രാമങ്ങളിലൊന്നായ ഗോഗ്‌ജാലിയും സഖ്യസേന പിടിച്ചെടുത്തു. സമീപ ഗ്രാമങ്ങളിലും നഗരങ്ങളിലും അക്രമസഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഐഎസിന്റെ സ്വാധീനത്തിലുള്ള പലയിടത്തു നിന്നും വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദം ഉയരുന്നുണ്ട്.


ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് എല്ലാ മേഖലയില്‍നിന്നും ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് സഖ്യസേന. ഐഎസിന്റെ പക്കൽനിന്നും മൊസൂളിന്റെ യഥാർഥ മോചനം ആരംഭിച്ചതായി സഖ്യസേന പ്രഖ്യാപിച്ചു. 4000 മുതല്‍ 7000 വരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടെന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :