തിക്രിത് തിരിച്ചുപിടിക്കാനുള്ള സേനയുടെ ശ്രമം പാളി

 ഇറാഖ്  , തിക്രിത് നഗരം , സുന്നി ഭീകരര്‍ ,
ബാഗ്ദാദ്:| jibin| Last Modified വ്യാഴം, 17 ജൂലൈ 2014 (10:37 IST)
സുന്നി ഭീകരര്‍ പിടിച്ചെടുത്ത തിക്രിത് നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖ് സേനയുടെ ശ്രമം പാളി. ഇതേത്തുടര്‍ന്ന് സൈന്യം ഇവിടെനിന്ന് പൂര്‍ണമായും പിന്‍വാങ്ങി. സൈന്യവും ഷിയാ യോദ്ധാക്കളും ചേര്‍ന്നാണ് തിക്രിത് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്.

ഇവര്‍ക്കുനേരേ ഭീകരര്‍ ശക്തമായ മോര്‍ട്ടാര്‍ ആക്രമണം നടത്തി. സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരര്‍ പ്രതിക്ഷിക്കാത്ത ആക്രമണം നടത്തുകയായിരുന്നു.

തുടര്‍ന്നാണ് സേന പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. ഇത് ഇറാഖ് സര്‍ക്കാരിന് ശക്തമായ തിരിച്ചടിയായി തീര്‍ന്നിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :