ബാഗ്‌ദാദ്|
VISHNU.NL|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (14:20 IST)
എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്നപോലെയായി ഇറാഖിലെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥ. ജീവനില്‍ കൊണ്ട് പലായന്‍ ചെയ്യുന്ന സ്ഥലത്തേക്ക് തീവ്രവാദികള്‍ എത്തുന്നത് കണ്ട് നാടും വീടിം വിട്ട് പലായം ചെയ്യാനല്ലാതെ ഇവരെ കൊണ്ട് സാധിക്കുന്നില്ല.
ഇറാഖിലെ തന്ത്ര പ്രധാനമായ പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഐഎസ്‌ഐഎസ് തീവ്രവാദികള്‍ കുര്‍ദുകളുടെ സ്വയംഭരണ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചതൊടെ ഇറാഖില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ പലായനം ചെയ്തു തുടങ്ങി.
ക്രിസ്‌ത്യാനികള്‍ ഭൂരിപക്ഷമുള്ള ടില്‍കായിഫ്, അല്‍ ക്വയര്‍, ഇറാഖിലെ ഏറ്റവും വലിയ ക്രിസ്‌തീയ നഗരം ക്വാറാഖോഷ് എന്നിവിടങ്ങളില്‍ നിന്നും പോരാളികള്‍ എത്തും മുമ്പേ ജനങ്ങള്‍ പലായനം ചെയ്യുകയാണ്. ക്രിസ്‌ത്യാനികളും മറ്റ് മതവിശ്വാസങ്ങളില്‍ പെട്ടവരുമായ ആയിരങ്ങളാണ് സ്വന്തം നാടും വീടും വിട്ടോടുന്നത്.
ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ ഉള്‍പ്പെടെ വടക്ക്, പടിഞ്ഞാറന്‍ ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ പിടി മുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത സ്‌ഥലങ്ങളിലെല്ലാം കര്‍ശനമായ മത നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പലയിടത്തും പള്ളി കുരിശുകള്‍ വലിച്ചു താഴെയിടുകയും മതഗ്രന്ഥങ്ങള്‍ ചുട്ടെരിക്കയുംചെയ്‌ത നിലയില്‍ കാണപ്പെട്ടെന്നാണ് പാശ്‌ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. അതേഅസമയം അതിനിടെ ഗ്രാമങ്ങളില്‍ നിന്നും ഓടിപ്പോകുന്ന ക്രിസ്‌ത്യാനികളെ സംരക്ഷിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ലോക രാജ്യങ്ങളോട് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ക്വാറാഖോഷും സമീപത്തെ നാല് പ്രമുഖ പ്രദേശങ്ങളായ ടില്‍ക്കായിഫ്, ബാര്‍ട്ടെല്ല, കാരംലെസ്, അല്‍ഖോഷ് എന്നിവിടങ്ങളെല്ലാം ഐസിസ് പിടിച്ചെടുത്തു കഴിഞ്ഞു, കുര്‍ദിഷ് സേനയ്ക്ക് ഐസിസിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നതൊടെ കുര്‍ദ്ദുകളുടെ സ്വാധീന മേഖലകള്‍ താമസിക്കാതെ ഇവര്‍ കൈയ്യടക്കുമെന്ന് കരുതപ്പെടുന്നു.