കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 44 രോഗികള്‍ വെന്തുമരിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (08:09 IST)
കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 44 രോഗികള്‍ വെന്തുമരിച്ചു. ഇറാഖിലെ നസിറിയയിലെ അല്‍ ഹുസൈന്‍ കൊവിഡ് ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

സംഭവത്തില്‍ 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നതാണ് അറിയുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തില്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദിമി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :