ഇറാഖിലേക്ക് ജോര്‍ജ് ബുഷും ഡ്രോണും എത്തുന്നു

 ഇറാഖ് , വിമത ആക്രമണം , ഡ്രോണ്‍ , ജോര്‍ജ് ബുഷും
ബഗ്ദാദ്| jibin| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (09:53 IST)
കനത്ത വിമത ആക്രമണം നടക്കുന്ന ഇറാഖില്‍ യുഎസും ഇറാനും സംയുക്ത സൈനിക നീക്കത്തിന് ഒരുക്കമാരംഭിച്ചു. ഏറ്റുമുട്ടല്‍ കൂടുതല്‍ നടക്കുന്ന ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണം ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. സൈനിക സഹായമെന്നോണം ‘യുഎസ്എസ് ജോര്‍ജ് ബുഷ്’ വിമാനവാഹിനിക്കു പുറമെ രണ്ടു യുദ്ധക്കപ്പലുകള്‍കൂടി ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക അയച്ചിട്ടുണ്ട്.

ദിവസങ്ങള്‍ നീണ്ടു നിന്ന രക്തരൂഷിത ഏറ്റുമുട്ടലിനൊടുവില്‍ സിറിയന്‍ അതിര്‍ത്തിയിലെ തല്‍അഫര്‍ പട്ടണമാണ് ഒടുവില്‍ വിമതരുടെ കൈയ്യിലായത്. ആയുധങ്ങളുമായെത്തിയ നൂറുകണക്കിന് സായുധ പോരാളികള്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുയായിരുന്നു.

സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 1700 സൈനികരെ കൂട്ടക്കൊല ചെയ്തതായി അവകാശപ്പെട്ട വിമതരുടെ അവകാശം ഇറാഖ് സൈനിക വക്താവ് ലഫ് ജനറല്‍ ഖാസിം അല്‍മൂസവി സ്ഥിരീകരിച്ചു. സൈനികരെ കൂട്ടമായി ട്രക്കുകളില്‍ കയറ്റി മരുഭൂമിയിലത്തെിച്ചശേഷം കൈ പിന്നിലേക്ക് കെട്ടിയിട്ട് വെടിവെച്ചുകൊല്ലുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :