ഇറാഖില്‍ സൈന്യം തിരിച്ചടിക്കുന്നു

ബഗ്ദാദ് , ഇറാഖ് , ഐഎസ്ഐഎല്‍ ,
ബഗ്ദാദ്| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (08:46 IST)
ഇറാഖില്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു. ബഗ്ദാദ് പിടിച്ചെടുക്കാനുള്ള സുന്നി വിമത പോരാളികളുടെ മുന്നേറ്റത്തിനു നേരെ സൈന്യം ശക്തമായ പ്രതിരോധം തീര്‍ത്തിരിക്കുകയാണ്.

സായുധ വിമത ഗ്രൂപ്പായ ഐഎസ്ഐഎലി(ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത്)നെതിരെയുളള സൈനിക നീക്കത്തെ പിന്തുണച്ച് ശിയാ മുസ്ലിംകളും കുര്‍ദ് വിമതരും കൂടുതലായി രംഗത്തത്തെി. സലാഹുദ്ദീന്‍ പ്രവിശ്യയിലെ ഇസ്ഹാഖിയുള്‍പ്പെടെ രണ്ടു പട്ടണങ്ങള്‍ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചെങ്കിലും തിക്രീത്ത്, മൂസില്‍ നഗരങ്ങള്‍ ഇപ്പോഴും വിമതരുടെ നിയന്ത്രണത്തിലാണ്.

279 വിമതരെ കൊലപ്പെടുത്തിയതായി ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍മാലികി യുടെ സുരക്ഷാ വക്താവ് ലഫ്റ്റനന്‍റ് ജനറല്‍ ഖസീം അത്ത പറഞ്ഞു. ഇറാഖിലെ മൊത്തം ആള്‍നാശത്തിന്‍െറ യഥാര്‍ഥ കണക്ക് ലഭ്യമല്ല. ബഗ്ദാദിന് 60 കി.മീറ്റര്‍ അടുത്തുവരെ വിമതരത്തെിയിട്ടുണ്ട്. 3,000ത്തിലേറെ വിമതരാണ് ബഗ്ദാദിലേക്ക് നീങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :