Ayatollah-ali-khamenei: ഇങ്ങനെ പേടിച്ചാലോ, നസ്റുള്ളയുടെ മരണത്തിന് പിന്നാലെ പരമോന്നത നേതാവായ ആയത്തുല്ല ഖമയനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ഇറാൻ

ayatollah-ali-khamenei
അഭിറാം മനോഹർ| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (09:19 IST)
ayatollah-ali-khamenei
തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ നടത്തിയ ബോംബാക്രമണത്തില്‍ മേധാവി ഹസന്‍ നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമയനിയെ(85) രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇസ്രായേല്‍ വിരുദ്ധപക്ഷത്തുള്ള ഗാസയിലെ ഹമാസ്,ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും പിന്തുണ നല്‍കുന്നത് ഇറാനാണ്. ടെഹ്‌റാന്‍ സന്ദര്‍ശനത്തിനിടെ ജൂലൈ 31നാണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച ലെബനനില്‍ നടത്തിയ ബോംബാക്രമണങ്ങള്‍ക്ക് പിന്നാലെ ബെയ്‌റൂട്ടില്‍ ഇറാന്‍ വിമാനങ്ങള്‍ ഇറക്കുന്നത് ഇസ്രായേല്‍ വിലക്കിയിരുന്നു. ഹിസ്ബുള്ള നേതൃനിരയില്‍ ഇസ്രായേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന നേതാവാണ് ഹസന്‍ നസ്‌റുള്ള. 3 ദശകത്തിലേറെയായി ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുള്ളയ്ക്കും പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്‌റുള്ളയുടെ കൊലപാതകം.

18 വര്‍ഷം നീണ്ട അധിനിവേശം അവസാനിപ്പിച്ചുകൊണ്ട് 200ല്‍ ഇസ്രായേല്‍ സൈന്യത്തെ ലബനനില്‍ നിന്നും തുരത്തിയ ഹിസ്ബുള്ളയുടെ ചെറുത്തുനില്പ് നസ്‌റുള്ളയുടെ നേതൃത്വത്തിലായിരുന്നു. 2006ലെ യുദ്ധത്തിലും ഇസ്രായേലിനെതിരെ ഹിസ്ബുള്ള വിജയിച്ചതോടെ നസ്‌റുള്ള മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയരുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :