Israel Iran Conflict: ഇറാന്റെ പ്രതികാരം 24 മണിക്കൂറിനുള്ളില്‍? യുദ്ധഭീതിയില്‍ പശ്ചിമേഷ്യ, എന്തിനും തയ്യാറെന്ന് നെതന്യാഹു

Iran, Israel
അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (11:25 IST)
Iran, Israel
ഹമാസ് തലവനായിരുന്ന ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തോടെ യുദ്ധഭീതിയിലായി പശ്ചിമേഷ്യ. ഹനിയയുടെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെയാണ് യുദ്ധസമാനമായ സ്ഥിതിയിലേക്ക് മാറിയിരിക്കുന്നത്. പലസ്തീനിലെ ഹമാസ്,ഇസ്ലാമിക് ജിഹാദ്,യെമനിലെ ഹൂതി വിഭാഗം,ലെബനനിലെ ഹിസ്ബുള്ള,ഇറാഖി പ്രതിരോധസേന എന്നിവയെ കൂട്ടുപിടിച്ചുകൊണ്ടുള്ള ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി ഇസ്രായേലില്‍ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത 24- 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയുപ്പുണ്ട്. അതേസമയം ഏത് ആക്രമണത്തെയും നേരിടാന്‍ ഇസ്രായേല്‍ തയ്യാറാണെന്നും അക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ അക്രമണത്തെ തടയാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതായും നെതന്യാഹു വ്യക്തമാക്കി. ഇറാന്‍ അക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ കഴിഞ്ഞ ദിവസം ഉന്നത തലയോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഇറാന്റെ നീക്കങ്ങള്‍ അറിയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതില്‍ ഇസ്രായേലിനെ ആക്രമിക്കുന്ന തീരുമാനം പശ്ചിമേഷ്യയെ മൊത്തം യുദ്ധത്തിലേക്ക് തള്ളിവിട്ടാലും പ്രതികാരത്തില്‍ നിന്നും പിന്നോട്ടില്ല
എന്ന നിലപാടാണ് ഇറാനുള്ളത്.


ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തോടെ ജോര്‍ദാന്‍,സൗദി അറേബ്യ തുടങ്ങിയ
രാജ്യങ്ങളുടെ മൗനാനുവാദവും ഇറാനുണ്ടാകുമെന്നാണ് കരുതുന്നത്. ഇസ്രായേലിനെ അമേരിക്ക സഹായിച്ചാല്‍ പശ്ചിമേഷ്യയിലെ യു എസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രായേലിന് വ്യോമപാത തുറന്ന് നല്‍കുന്ന രാജ്യങ്ങളെയും ആക്രമിക്കുമെന്ന നിലപാടാണ് ഇറാനുള്ളത്. പശ്ചിമേഷ്യ യുദ്ധഭീതിയിലായതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കരുത്ത ത്രിച്ചടിയാണ്. മലയാളികള്‍ ധാരാളമായുള്ള ബഹ്‌റിന്‍, കുവൈത്ത്,സൗദി അറേബ്യ യുഎഇ,ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ലോകം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...