Israel Lebanon Conflict: ഇസ്രായേൽ രണ്ടും കൽപ്പിച്ച്, ഹിസ്ബുള്ളയുടെ ഒരു കമാൻഡർ കൂടി കൊല്ലപ്പെട്ടു, ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു

അഭിറാം മനോഹർ| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (11:49 IST)
ലെബനന് നേര്‍ക്കുള്ള ആക്രമണത്തില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎസ്, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ഥന തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുള്ളയ്ക്ക് നേര്‍ക്കുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ തുടരുമെന്നും ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതുവരെയും വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

പ്രവര്‍ത്തിയിലൂടെയാണ് ഞങ്ങള്‍ സംസാരിക്കുക, അല്ലാതെ വാക്കുകളിലൂടെയല്ലെന്ന് നെതന്യാഹു സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. ഞങ്ങളുടെ ആളുകളെ സുരക്ഷിതമായി അവരുടെ വീടുകളിലെത്തിക്കാതെ ഹിസ്ബുള്ളയ്ക്ക് നേര്‍ക്കുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു മറ്റൊരു കുറിപ്പില്‍ കൂട്ടിചേര്‍ത്തു.

അതേസമയം വ്യാഴാഴ്ച ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മറ്റൊരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു. വ്യോമ വിഭാഗം തലവന്‍ മുഹമ്മദ് ഹുസൈന്‍ ഡ്രോര്‍ ആണ് കൊല്ലപ്പെട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :