1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Only one or two ships where 120 used to pass

120 കപ്പലുകള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് ഒന്നോ രണ്ടോ കപ്പലുകള്‍ മാത്രം: ഹോര്‍മൂസ് നിശ്ചലമെന്ന് ഇറാന്‍

Hormus
ഹോര്‍മോസ് നിശ്ചലമെന്ന് ഇറാന്‍. 120 കപ്പലുകള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് ഒന്നോ രണ്ടോ കപ്പലുകളാണ് ദിവസം പോകുന്നത്. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോര്‍മൂസ് തങ്ങള്‍ തുറന്നു കഴിഞ്ഞു എന്ന് അമേരിക്കയുടെ അവകാശവാദത്തെ തള്ളി കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
അതേസമയം ഇറാനെതിരായ ആക്രമണങ്ങളെ അപലപിക്കുന്ന ഒരു സംയുക്ത പ്രഖ്യാപനം ഇന്ത്യ ഉള്‍പ്പെടെയുള്ള ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ചൊവ്വാഴ്ച അംഗീകരിച്ചു. ഗ്രൂപ്പിംഗിന്റെ 25-ാം വാര്‍ഷികത്തില്‍ കിര്‍ഗിസ് തലസ്ഥാനമായ ബിഷ്‌കെക്കില്‍ യോഗം ചേര്‍ന്ന എസ്സിഒ അംഗരാജ്യങ്ങള്‍ പശ്ചിമേഷ്യയിലും ഇറാനു ചുറ്റുമുള്ള സംഭവവികാസങ്ങളില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
 
'ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും തത്വങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുകയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.'-ഇറാനെതിരായ സൈനിക ആക്രമണങ്ങളെ അപലപിച്ച ഷാങ്ഹായ് സഹകരണ സംഘടന നിലപാട് ആവര്‍ത്തിച്ചുകൊണ്ട് സംയുക്ത പ്രഖ്യാപനം നടത്തി.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നേപ്പാൾ പ്രളയം: മരണസംഖ്യ ആയിരം കടന്നു, നാലായിരത്തിലേറെ ആളുകൾ കാണാക്കയത്തിൽ