1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. A new country enters the war scene

യുദ്ധ മുഖത്തേക്ക് പുതിയൊരു രാജ്യത്തിന്റെ രംഗപ്രവേശനം: ഇസ്രായേലിനെ ആക്രമിക്കുമെന്ന് തുര്‍ക്കി

Turkey president, Benjamin Netanyahu, Arrest Warrant, Israel,തുർക്കി പ്രസിഡൻ്റ്, ബെഞ്ചമിൻ നെതന്യാഹു, അറസ്റ്റ് വാറൻ്റ്, ഇസ്രായേൽ
യുദ്ധ മുഖത്തേക്ക് പുതിയൊരു രാജ്യത്തിന്റെ രംഗപ്രവേശനം. ഇസ്രായേലിനെ ആക്രമിക്കുമെന്ന് തുര്‍ക്കിയുടെ പരോക്ഷ മുന്നറിയിപ്പ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആധുനികകാലത്തെ ഹിറ്റ്‌ലര്‍ ആണെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. ലബനനിയിലും ഗാസയിലും ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന ഭീഷണിയും എര്‍ദോഗന്‍ മുഴക്കിയിട്ടുണ്ട്.
 
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ ആണെന്നും ഇതിന് നെതന്യാഹു ലോകത്തോട് മറുപടി പറയേണ്ടി വരുമെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ആയുധങ്ങള്‍ നല്‍കിയാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധികതീരുക ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. 
 
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തമാസം ചൈന സന്ദര്‍ശിക്കാന്‍ ഇരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം. അടുത്തമാസം ഇറാനിലേക്ക് ചൈന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അയക്കാന്‍ ഒരുങ്ങുന്നു എന്നാണ് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത ലേഖനം
ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക