ഇറാന്റെ ഭീഷണി: അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തങ്ങള്‍ തിരിച്ച് ആക്രമിക്കുന്നത് യുഎഇയെ

ശ്രീനു എസ്| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2020 (08:22 IST)
തങ്ങളെ ആക്രമിച്ചാല്‍ തങ്ങള്‍ തിരിച്ച് ആക്രമിക്കുന്നത് യുഎഇയെ ആയിരിക്കുമെന്ന് ഇറാന്റെ ഭീഷണി. യുഎഇ ഉന്നതവൃത്തങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച ഇറാന്റെ ആണവ ശില്‍പിയെന്നറിയപ്പെടുന്ന മൊഹ്‌സിന്‍ ഫക്രിസാദെയെ കൊലപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തിയത് ഇസ്രയേലാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇസ്രയേലിനു പിന്നാലെ അമേരിക്കയും ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭയപ്പെടുന്നുണ്ട്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 70കിലോമീറ്റര്‍ മാത്രം അകലെയാണ് യുഎഇയുടെ സ്ഥാനം. അമേരിക്കയുടെ സഖ്യകക്ഷിയാണ് യുഎഇ. അടുത്ത കാലത്ത് ഇസ്രയേലുമായി യുഎഇ ബന്ധം സ്ഥാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :