അനുബന്ധ വാര്ത്തകള്
- പുരുഷ വന്ധ്യതക്ക് പരിഹാരം തക്കാളി, ബീജത്തിന്റെ ഗുണം വർധിപ്പിക്കുമെന്ന് പഠനം !
- മൈഗ്രെയ്ൻ വേദന വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വേദന അകറ്റാനുമുണ്ട് ചില വിദ്യകൾ !
- ബ്രെസയെ നിഷ്പ്രഭമാക്കി വെന്യു തരംഗം,, അഞ്ച് മാസംകൊണ്ട് വിറ്റഴിച്ചത് 42,681 യൂണിറ്റുകൾ, 75,000വും കടന്ന് ബുക്കിംഗ് മുന്നോട്ട് !
- കോഴിക്കോട് എൻഐടിക്ക് സമീപം അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം
- കിടക്കുന്നരീതി ശരിയല്ലെങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തും
വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കുന്ന മത്സ്യം, കണ്ടാലുടൻ കൊലപ്പെടുത്താൻ നിർദേശം നൽകി അധികൃതർ !
വെള്ളത്തിലും കരയിലും ഒരുപോലെ ജീവൻ നിലനിർത്താൻ സധിക്കുന്ന നോർത്തേൺ സ്നേക്‌ഹെഡ് എന്ന മത്സ്യത്തിന്റെ സാനിധ്യം ജലാശയങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ജോർജിയയിലെ നചുറൽ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ജാഗ്രതയിലാണ്. മത്സ്യ ബന്ധനത്തിനിടെയോ മറ്റോ ഈ മത്സ്യത്തെ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ കൊലപ്പെടുത്താനും ശേഷം ചിത്രങ്ങൾ പകർത്തി ആയക്കാനും അധികൃതർ നിർദേശം നൽകി കഴിഞ്ഞു.
ജലാശയങ്ങളിലും പുറത്തും മറ്റു ജീവജാലങ്ങൾക്ക് കടുത്ത ഭീഷണിയാവും എന്നതിനാലാണ് ഈ മത്സ്യത്തെ കണ്ടാൽ ഉടൻ കൊലപ്പെടുത്താൻ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ജോർജിയയിലെ ഗ്വിന്നറ്റ് കൗണ്ടിയിലാണ് സ്നേക്ക്ഹെഡിന്റെ സാനിധ്യ കണ്ടെത്തിയത്. പ്രകൃതിയിലെ സ്വാഭാവിക ആവാസവ്യവസ്ഥയെ ഈ മത്സ്യം തകർക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പാമ്പിന്റെ തലയോട് സാമ്യമുള്ള തലയുള്ളതുകൊണ്ടാണ് ഈ മത്സ്യത്തിന് സ്നേക്‌ഹെഡ് എന്ന് പേര് വരാൻ കാരണം. നാല് ദിവസത്തോളം ശരീരത്തിൽ വെള്ളം നിലനിർത്തി കരയിൽ ജീവിക്കാൻ ഈ മത്സ്യത്തിനാകും.. വേനൽക്കാലത്ത് ചെളിയിൽ പുതഞ്ഞ് ജീവൻ നിലനിർത്താനും ഈ മത്സ്യത്തിന് കഴിവുണ്ട്. മൂന്നടിയോളം നീളം വക്കുന്ന സ്നേക്‌ഹെഡ് മറ്റു മത്സ്യങ്ങൾ, തവളകൾ എലികൾ തുടങ്ങി ചെറു ജീവികൾ എല്ലാം ഭക്ഷണമാക്കും. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം ഏറെ പോഷക ഗുങ്ങൾ അടങ്ങിയതാണ്
If you find a northern snakehead in Georgia, kill it immediately and contact a DNR Regional Office. https://t.co/dbxWM0gaZQ
— Georgia DNR Wildlife (@GeorgiaWild) October 10, 2019