ബെയ്ജിങ്|
vishnu|
Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (13:31 IST)
ന്യൂജനറേഷന് യുവാക്കളും കൌമാരക്കാരും ഇന്റര്‍നെറ്റിന്റെ മായിക ലോകത്താണിപ്പോള്‍. രാവിലെ എഴുനേല്ക്കുന്നതുമുതല് ‘ഓണ്‍ലൈനിലാകുന്ന‘ യുവാക്കള്‍ അതിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തരാകാന്‍ മടിക്കുന്നു. പണവും ഭക്ഷണവുമല്ല അവരെ പരിഭ്രാന്തരക്കുന്നത്. മൊബൈലില്‍ ഇന്റെര്‍നെറ്റ് കിട്ടാതെ വരുന്ന അവസ്ഥയാണ്. അത്തരത്തിലൊരു യുവാവ് തന്റെ ഇന്റര്‍നെറ്റ് ഭ്രമം അവസാനിപ്പിക്കാന്‍ കടുത്ത നടപടി തന്നെ സ്വീകരിച്ചു. എന്താണന്നല്ലെ അയാള്‍ സ്വയം തന്റെ കൈപ്പത്തി മുറിച്ചുമാറ്റി!
ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ നാന്ടോംഗ് പട്ടണത്തില്‍ താമസിക്കുന്ന വാംഗ് എന്ന വിദ്യാര്‍ത്ഥിയാണ് ഈ കടുംകൈ ചെയ്തത്. കറിക്കത്തി ഉപയോഗിച്ച് കൈപ്പത്തി മുറിച്ചു മാറ്റുകയും പിന്നീട് ടാക്സി വിളിച്ച് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഇയാള്‍ കൈപ്പത്തി വഴിയില്‍ ഉപേക്ഷിച്ചാണ് ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ച് കൈപ്പത്തി വീണ്ടെടുത്ത് തുന്നിച്ചേര്‍ത്തു.
ആശുപത്രി വരെ പോകുന്നെന്നും വൈകുന്നേരം തിരിച്ചെത്തുമെന്നും അമ്മയ്ക്ക് കത്തെഴുതിയാണ് വാംഗ് പുറത്തുപോയത്. പിന്നീട് പൊതുബെഞ്ചില്‍ പോയിരുന്ന് തന്റെ ഇടത് കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. കൈപ്പത്തി തുന്നിച്ചേര്‍ത്തെങ്കിലും ഇത് ഇനി ചലിക്കുമൊ എന്നകാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയില്ല. അമിതമായ ഇന്റര്‍നെറ്റ് ഭ്രമം അവസാനിപ്പിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് വാംഗ് ഡോക്ടര്‍മാരോടു പറഞ്ഞത്.