ദലൈലാമയോട്‌ ഒരു രാജ്യവും മിണ്ടിപ്പോകരുത്: ചൈനയുടെ ഉഗ്രശാസന!

ദലൈലാമ, ടിബറ്റ്, ചൈന, അമേരിക്ക
ബീജിംഗ്‌| vishnu| Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (08:35 IST)
ടിബറ്റന്‍ പ്രവാസികളുടെ ആത്മീയ നേതാവായ ദലൈലാമയോട് ലോകത്തോരാളും മിണ്ടിപ്പോകരുതെന്ന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടു!. ദലൈലാമയോട്‌ ലോകനേതാക്കള്‍ കാണിക്കുന്ന അനുഭാവത്തില്‍ വെകിളിപിടിച്ചാണ് ചൈന്‍ ഇത്തരമൊരു നിര്‍ദ്ദേശം ലോകനേതാക്കള്‍ക്ക് മുമ്പാകെ വച്ചിരിക്കുന്നത്. ലാമയുമായി ഏത്‌ രാജ്യം കൂടിക്കാഴ്‌ച നടത്തിയാലും തങ്ങള്‍ എതിര്‍ക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

ലാമയെ പിന്തുണച്ചാല്‍ അവര്‍ തങ്ങളുടെ ശത്രുക്കളാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 5 ന് വാഷിംഗ്‌ടണില്‍ നടക്കുന്ന ചടങ്ങില്‍ ലാമയുമായി അമേരിക്കന്‍ പ്രസിഡന്റ്‌
വേദി പങ്കിടുമെന്ന വാര്‍ത്തയാണ്‌ ചൈനയെ ചൊടിപ്പിച്ചത്‌. ഇത്തരം നീക്കങ്ങള്‍ അമേരിക്ക-ചൈന ബന്ധത്തെ സാരമായി ബാധിക്കുമെന്ന്‌ ചൈന അമേരിക്കന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്‌. വിഷയം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന്‌ ചൈനീസ്‌ വിദേശകാര്യ വക്‌താവ്‌ ഹോംഗ്‌ ലീ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :