ജകാര്‍ത്ത|
JOYS JOY|
Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (09:19 IST)
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ ഇടം കണ്ടെത്തി. വനിത സിംഗിള്‍സില്‍ പി വി സിന്ധുവും സൈന നെഹ്‌വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയപ്പോള്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വനിതാ ഡബിള്‍സില്‍ ക്വാര്‍ട്ടറിലെത്തി.
അമ്പതു മിനിറ്റ് നീണ്ടു നിന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ഒളിംപിക് ചാമ്പ്യന്‍ ലീ സ്യൂരെയെയാണ് അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-17, 14-21, 21-17.
പതിനാലാം സീഡായ ജപ്പാന്റെ സയാക തകാഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് രണ്ടാം സീഡായ സൈന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-18, 21-14.
മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാക്കളായ ജ്വാലയും അശ്വിനിയും ജപ്പാന്റെ റെയ്ക കാകിവ-മിയുകി മെയ്ഡ സഖ്യത്തെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് വനിത ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. സ്‌കോര്‍: 21-15, 18-21, 21-19.