പ്രതീക്ഷകൾ വാനോളമുയരുന്നു; ഹോക്കിയിൽ അർജൻറീനക്കെതിരെ ഇന്ത്യക്ക്​ ജയം

പ്രതീക്ഷ കാത്ത് ഇന്ത്യന്‍ ഹോക്കി ടീം: അർജൻറീനക്കെതിരെ ഇന്ത്യക്ക്​ ജയം

റിയോ ഡെ ജനീറോ| aparna shaji| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (07:46 IST)
ഹോക്കിയിൽ ഇന്ത്യയുടെ പ്രതിക്ഷ വാനോളമുയർത്തി പി ആർ ശ്രീജേഷും സംഘവും. ഒളിമ്പിക്​സ്​ പുരുഷ ഹോക്കിയിൽ അർജൻറീനക്കെതിരെ ഇന്ത്യക്ക്​ ജയം. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കാണ്​ അർജന്റീനയെ തറപറ്റിച്ചത്​. എട്ടാം മിനുറ്റിൽ ചിൻഗ്ലൻസനയാണ്​ ഇന്ത്യക്ക്​ വേണ്ടി ആദ്യ ഗോൾ നേടിയത്​. 35 ആം മിനുറ്റിൽ
കോദജിത്തിലൂടെ ഇന്ത്യ രണ്ട്​ ഗോളുകൾക്ക്​ മുന്നിലെത്തി. ഗോണ്‍സാലോ പെയ്‌ലറ്റാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ മടക്കിയത്.

പെനാൽറ്റി കോൺണറിലൂടെയാണ്​ അർജൻറീനയുടെ ആശ്വാസ ഗോൾ പിറന്നത്​. വാശിയേറിയ മൽസരത്തിൽ ഇന്ത്യൻ ക്യാപ്​റ്റൻ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യക്ക്​ തുണയായി. 2009ന് ശേഷം ഇതാദ്യമാണ് അർജന്റീനയെ ഇന്ത്യ ഹോക്കിയിൽ കീഴടക്കുന്നത്. വളരെ തന്ത്രപരമായ രീതിയിൽ കളിച്ചെങ്കിലും അർജന്റീന അതെല്ലാം പ്രതിരോധിച്ചത് ഇന്ത്യക്ക് കനത്തവെല്ലുവിളിയായിരുന്നു വരുത്തിയത്. പിന്നീട് അര്‍ജന്റീനിയന്‍ ആക്രമണങ്ങളാല്‍ ഇന്ത്യ പൂര്‍ണ്ണമായും പ്രതിരോധത്തില്‍ ഊന്നിയത്, പി ആര്‍ ശ്രീജേഷ് എന്ന ഇന്ത്യന്‍ വന്‍മതിലിന് ആശ്വാസകരമായി. അടുത്ത മത്സരം ഓഗസ്റ്റ് 11 ന് നെതര്‍ലണ്ടിനെതിരെയാണ് അടുത്ത കളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :