മുംബൈ|
aparna shaji|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (14:37 IST)
മാറക്കാനയിൽ നടന്നു കൊണ്ടിരിക്കുന്ന റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് എഴുത്തുകാരി ശോഭ ഡേ രംഗത്ത്. കായിക താരങ്ങൾ പോയത് സെൽഫിയെടുക്കാൻ മാത്രമാണെന്നാണ് ശോഭ തന്റെ ട്വിറ്ററിൽ കുറിച്ചത്. വെറുംകയ്യോടെയാണ് അവർ തിരികെ വരികയെന്നും ശോഭ പറഞ്ഞു.
പണവും അവസരവും നഷ്ടപ്പെടുത്തുകയാണ് താരങ്ങൾ ചെയ്യുന്നതെന്ന് ശോഭ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ സ്വന്തം താരങ്ങളെ ഇങ്ങനെ കളിയാക്കുന്നത് കണ്ടാൽ ഒരു കായിക പ്രേമികൾക്കും മിണ്ടാതിരിക്കാൻ ആകില്ല. നല്ല ചുട്ട മറുപടിയാണ് ശോഭക്ക് ലഭിച്ചത്.
ചാരുകസേരയിലിരുന്ന് ഇത്തരം കാര്യങ്ങൾ എങ്ങനെ പറയാൻ കഴിയുന്നു ചോദ്യങ്ങൾ ഉയരുന്നുണ്ട്. ശോഭയ്ക്ക് അസൂയയാണ് എന്നും ചിലർ പറയുന്നു. ഗോസിപ്പിൽ ഇടം നേടുന്ന കാര്യത്തിൽ താങ്കൾ മുൻപന്തിയിലാണെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നിർത്തൂ എന്നും ചിലർ പറയുന്നുണ്ട്. ഏതായാലും സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.