സാമ്പത്തിക പ്രതിസന്ധി: ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും പണം തന്ന് തങ്ങളെ സഹായിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജൂണ്‍ 2022 (10:45 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും പണം തന്ന് സഹായിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റണില്‍ വിക്രമേസിങ്കേ പറഞ്ഞു. ധനകാര്യ മന്ത്രി കൂടിയായ വിക്രമേസിങ്കേ ഇന്റെര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മേനേജിങ് ഡയറക്ടറോട് നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ശ്രീലങ്ക നിലവില്‍ വിദേശകടങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. പ്രതിസന്ധികാലത്ത് ഇന്ത്യ ആയിരക്കണക്കിന് ടണ്‍ പെട്രോളും ഡീസലും ഭക്ഷണവും മരുന്നുകളും നല്‍കിയതായി അദ്ദേഹം പറഞ്ഞു. സഹായങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നുവരില്ല. തങ്ങളെ സഹായിക്കുന്നതിന് പകരം ശ്രീലങ്കയെ സഹായിക്കുന്നതെന്തിനെന്ന് ഇന്ത്യയിലെ ചിലര്‍ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :