പാകിസ്ഥാന്റെ ഭയത്തിന് അവസാനമില്ല; കറാച്ചി വ്യോമമേഖലയിൽ എന്താണ് സംഭവിക്കുന്നത് ?

പാകിസ്ഥാന് ഭയം വിട്ടൊഴിയുന്നില്ല; കറാച്ചി വ്യോമമേഖലയിൽ എന്താണ് സംഭവിക്കുന്നത് ?

 india , pakistan , india , karachi , Uri attack ഉറി ഭീകരാക്രമണം , പാകിസ്ഥാന്‍ , ഇന്ത്യ , കറാച്ചി , ഗള്‍ഫ് , ഏഷ്യ
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (16:06 IST)
ഉറി ഭീകരാക്രമണത്തില്‍ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ കൂടുതല്‍ നടപടികളിലേക്ക്. തുറമുഖ നഗരമായ കറാച്ചിയുടെ വ്യോമപരിധിയിൽ താഴ്ന്നു പറക്കുന്ന വിമാനങ്ങൾ നിരോധിച്ചിരിക്കുകയാണ് പാക് അധികൃതര്‍. അടുത്ത ഒരാഴ്‌ചത്തേക്കാണ് വിമാനങ്ങൾക്ക് നിരോധനമെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് പാകിസ്ഥാന്‍ വ്യോമപരിധിയിൽ നിയന്ത്രണം കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് പാക് അധികൃതര്‍ നോട്ടീസ് പുറത്തിറക്കുകയും ചെയ്‌തു.

ഗൾഫിലേക്കും മദ്ധ്യ വടക്കേ ഇന്ത്യയിലേക്കുള്ള വിമാനങ്ങളും ഗൾഫ് തെക്കു കിഴക്കൻ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളും കറാച്ചി വ്യോമമേഖലയിൽ കുറഞ്ഞത് 33,000 അടി ഉയരത്തിലെങ്കിലും പറന്നിരിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

കറാച്ചിക്ക് മുകളിലൂടെ പറക്കുന്ന ഈ വിമാനങ്ങൾ അഹമ്മദാബാദ് വ്യോമ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച് നാഗ്‌പൂർ, ഭുവനേശ്വർ വഴ ലക്ഷ്യസ്ഥാനത്തേക്ക് പോകണമെന്നും അറിയിപ്പിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :