ബെയ്ജിങ്|
സജിത്ത്|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (11:51 IST)
ഏതെങ്കിലും സാഹചര്യത്തിൽ
ഇന്ത്യ - പാക് യുദ്ധമുണ്ടായാൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് ചൈന. വിദേശ ആക്രമണമുണ്ടായാൽ തങ്ങളുടെ പിന്തുണ പാകിസ്ഥാനായിരിക്കുമെന്ന് ലഹോറിലെ ചൈനീസ് കോൺസൽ ജനറൽ യു ബോരൻ വ്യക്തമാക്കിയതായി പാക്കിസ്ഥാൻ അവകാശവാദം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നപ്പോഴാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. ദക്ഷിണ ഏഷ്യയുടെ പുരോഗതിക്കും സമാധാനത്തിനും സ്ഥിരതയ്ക്കും അത് അത്യാവശ്യമാണ്. കശ്മീർ വിഷയം എന്നത് വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നമാണ്. നിലവിലുള്ള പാർട്ടികൾക്ക് കൃത്യമായ ചർച്ചകളിലൂടെയും സമാധാന പ്രവര്‍ത്തനങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് സുഹാങ് വ്യക്തമാക്കി.