രാഹുലിന്റെ പരുക്കില്‍ മുന്‍ ഇന്ത്യന്‍ താരത്തിന് നേട്ടമോ ? ധോണിയില്ലാത്തതിനാല്‍ കോഹ്‌ലി സമ്മതിച്ചേക്കും!

ധോണിയില്ലാത്തതിനാല്‍ കോഹ്‌ലി സമ്മതിക്കും; രാഹുലിന്റെ പരുക്കിനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം ടീമിലേക്ക്!

  gautam gambhir , virat kohli , team india , india newzeland teast , rahul , dhavan , ms dhoni ഗൗതം ഗംഭീര്‍ , ലോകേഷ് രാഹുല്‍ , ഗൗതം ഗംഭീര്‍ , ശിഖര്‍ ധവാന്‍  , ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്‌റ്റ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (15:14 IST)
ഓപ്പണര്‍ ലോകേഷ് രാഹുലിന് പരുക്കേറ്റതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ടെസ്‌റ്റ് ടീമിലേക്ക് തിരികെ വിളിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. 30ന് തുടങ്ങുന്ന രണ്ടാം ടെസ്‌റ്റിന് മുമ്പ് രാഹുലിന് രാഹുലിന്റെ പരുക്ക് മാറിയില്ലെങ്കിലാകും ഗംഭീര്‍ ടീമിലിലേക്ക് എത്തുകയെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൗതം ഗംഭീറിനെ തിരിച്ചുവിളിക്കാന്‍ കോച്ച് അനില്‍ കുംബ്ലെ ആവശ്യപ്പെട്ടതായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ രാഹുലിന് പരിക്കേറ്റത്. രാഹുലിന് പകരം ശിഖര്‍ ധവാനായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്.

മുന്‍ ടെസ്‌റ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നും മോശം ഫോമും അലട്ടിയതോടെയാണ് ഗംഭീര്‍ ടീമിന് പുറത്തേക്ക് പോയത്. ദുലീപ് ട്രോഫി ക്രിക്കറ്റില്‍ നാല് അര്‍ധ സെഞ്ചുറികളടക്കം 320 റണ്‍സ് നേടിയിട്ടും ഇന്ത്യന്‍ ടീമിലേക്ക് ഗംഭീറിന് എത്താന്‍ സാധിച്ചില്ല.

വിരാട് കോഹ്‌ലി ടെസ്‌റ്റില്‍ നായകനായ സാഹചര്യത്തില്‍ ഗംഭീറിന്റെ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ നാട്ടിലെ ഇന്ത്യയുടെ 250മത് ടെസ്‌റ്റില്‍ ഗംഭീര്‍ കുപ്പായമണിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :