ഇലോൺ മസ്‌ക്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിൽ വിലക്കിയേക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (21:10 IST)
സ്പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്
ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്),ഐഎസ്ആർഒയ്ക്ക് എന്നിവയ്ക്ക് ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം കത്തെഴുതി.

ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ ന‌ൽകാൻ സ്‌പേസ് എക്‌സിന് അനുമതിയില്ലെന്ന് ആമസോൺ, ഫെയ്‌സ്ബുക്, ഗൂഗിൾ, ഹ്യൂസ്, മൈക്രോസോഫ്റ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം വ്യക്തമാക്കി. ഇതിനെ തുടർന്നാണ് സ്റ്റാർലിങ്ക് സേവനം ഇന്ത്യ വിലക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :