പേടിച്ചരണ്ട് പാകിസ്ഥാന്‍; ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക് സൈന്യം നടത്തുന്ന നീക്കങ്ങള്‍ നാണിപ്പിക്കുന്നത്

ഇന്ത്യന്‍ തിരിച്ചടി ഭയപ്പെട്ട പാകിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ പരിഹാസമേറ്റുവാങ്ങുന്നു

   india pakistan , pakistan relation , jammu kashmir , jammu , pakistan , സൈനിക വിമാനങ്ങൾ , പാകിസ്ഥാന്‍ , ഇന്ത്യ ,  ഉറി ഭീകരാക്രമണം , വിമാനം , പെഷവാര്‍ , യുദ്ധം
ഇസ്ലാമാബാദ്| jibin| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (13:42 IST)
ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ പരീക്ഷണപ്പറക്കലുകൾ നടത്തിയതായി റിപ്പോർട്ട്. ദേശീയ പാതയിൽ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോർവിമാനങ്ങൾ റോഡിൽ ഇറക്കി പരീക്ഷണ ലാൻഡിംഗ് നടത്തിയെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഇന്ത്യ തിരിച്ചടിക്കുമെന്ന് സൂചന ലഭിച്ച പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മാത്രമല്ല ഒരുക്കങ്ങള്‍ നടത്തിയത്. ഇന്ധനം കരുതിവയ്‌ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കൂടാതെ വ്യോമസേന വിമാനങ്ങള്‍ കൂടുതല്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്‌തു.

ഇസ്ലാമാബാദ്– ലാഹോർ തിരക്കേറിയ ദേശീയ പാതയിലാണ് ഗതാഗതം തടഞ്ഞ് പാക് യുദ്ധ വിമാനം ഇറക്കിയത്. എന്നാല്‍ പരീക്ഷണമാണ് നടന്നതെന്ന് പാക് വ്യോമസേന വക്‌താവ് ജാവേദ് മുഹമ്മദ് അലി പറഞ്ഞു. മുമ്പും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും റൺവേയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എന്തുചെയ്യും എന്നതിന്റെ പരീക്ഷണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എഫ്–7, മിറാഷ് യുദ്ധ വിമാനങ്ങൾ പെഷാവർ – റാവൽപിണ്ടി ഹൈവേയിലും പരീക്ഷണ ലാൻഡിംഗ് നടത്തി. നേരത്തെ എം1, എം2 ദേശീയപാതകളുടെ ഏതാനും ഭാഗങ്ങൾ അടച്ചതായി പാക്കിസ്ഥാൻ ദേശീയപാതാ വിഭാഗം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായി മേഖലയിലെ വ്യോമഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

ക്രോസ് ബോർഡർ മിലിട്ടറി ഫോഴ്സിനെ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടി നല്‍കുമോയെന്ന് ആശങ്കയുള്ളതിനാൽ പാക് സൈന്യം അതീവജാഗ്രതയിലാണെന്ന് പാക് സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഇന്ത്യ ആക്രമിക്കുന്ന ഭയം പിടികൂടിയ പാകിസ്ഥാന്‍ സൈനിക തയാറെടുപ്പുകള്‍ നടത്തിയതോടെ അവരുടെ ഓഹരി വിപണി ഇടിയാന്‍ കാരണമായി.

ബുധനാഴ്ച കറാച്ചി സ്റ്റോക് എക്സ്ചേഞ്ച് 569 പോയിന്റ് ഇടിഞ്ഞ് 39,771 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതിര്‍ത്തിയില്‍ പാക് സൈന്യം ഒരുക്കങ്ങള്‍ വേഗത്തിലാക്കിയതും സുരക്ഷ ശക്തമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതുമാണ് വിപണിക്കു വെല്ലുവിളിയായത്. ഇന്ത്യയുമായി സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന തെറ്റായ പ്രചാരണം വിപണിക്കു തിരിച്ചടിയായെന്ന് കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ചെയർമാൻ ആരിഫ് ഹാബിബ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.