ഉറിയിലെ നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; പത്ത് ഭീകരരെ സൈന്യം വധിച്ചു, ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു-കശ്മീരിലെ ഉറിയിലും നൗഗാമിലും വീണ്ടും നുഴഞ്ഞുകയറ്റശ്രമം.

ശ്രീനഗര്| സജിത്ത്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (07:37 IST)
ജമ്മു-കശ്മീരിലെ ഉറിയിലും നൗഗാമിലും വീണ്ടും നുഴഞ്ഞുകയറ്റശ്രമം. രാജ്യത്തെ തന്നെ നടുക്കിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. എന്നാല്‍ ഈ രണ്ടു ശ്രമവും സൈന്യം പരാജയപ്പെടുത്തി.

പതിനഞ്ചുപേരാണ് ഉറിയിലെ ലചിപുര മേഖലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇതില്‍ പത്ത് തീവ്രവാദികളെ സൈന്യം വധിച്ചു. ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോളും തുടരുകയാണ്. നൗഗാം മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :