അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നത് ഇന്ത്യയെന്ന് പാകിസ്ഥാന്‍

 ഇന്ത്യ- പാകിസ്ഥാന്‍ , പാകിസ്ഥന്‍ , ഇന്ത്യ , വെടിനിര്‍ത്തല്‍ , ആക്രമണം
ഇസ്‍ലാമാബാദ്| jibin| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (08:29 IST)
അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് വെടിവെപ്പ് നടത്തുന്നത് ഇന്ത്യൻ സൈന്യമാണെന്ന് പാകിസ്ഥാന്‍. ഇന്നു രാവിലെ നാകിയൽ സെക്ടറിൽ ഇന്ത്യന്‍ സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. തങ്ങള്‍ ശക്തമായി തിരിച്ചടിച്ചപ്പോളാണ് ഇന്ത്യന്‍ സൈന്യം ആക്രമണം അവസാനിപ്പിച്ചതെന്നും പാക് സൈന്യം പറഞ്ഞു.

അതിർത്തിയിൽ സമാധാനം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിൽ ബിഎസ്‌എഫ്–പാക്കിസ്‌ഥാൻ റേഞ്ചേഴ്‌സ് ഡയറക്‌ടർ ജനറൽമാർ കൂടിക്കാഴ്ച നടത്തി രണ്ടുദിവസം പിന്നിടുമ്പോഴാണ് പാക്കിസ്ഥാൻ പുതിയ ആരോപണമുയർത്തിയിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനമായ ബന്ധം പുലര്‍ത്തുന്നതിന് നിരവധി പദ്ധതികള്‍ ചര്‍ച്ചയില്‍ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ രംഗത്ത് എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :