ഇന്‍ഡിഗോയുടെ ലാഭത്തില്‍ വന്‍വര്‍ധന

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (09:42 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന സര്‍വിസായ ഇന്‍ഡിഗോയുടെ ലാഭത്തില്‍ വന്‍വര്‍ധന. എണ്ണവിലയിലെ കുറവാണ് 2014ല്‍ 317 കോടി ലാഭമുണ്ടായിരുന്ന കമ്പനിയെ ഈ വര്‍ഷം 1304 കോടി ലാഭത്തിലത്തെിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ 11,447 കോടിയില്‍നിന്ന് 14,320 കോടിയിലേക്കാണ് കമ്പനിയുടെ ഈ കുതിച്ചുചാട്ടം. 2005ല്‍ തുടങ്ങിയ ഇന്‍ഡിഗോ ലാഭകരമായ ഏഴാം വര്‍ഷത്തിലാണിപ്പോള്‍.കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 17 വിമാനങ്ങള്‍കൂടി ഇന്‍ഡിഗോ വാങ്ങിയിരുന്നു. ഇപ്പോള്‍ ദിവസവും 648 വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :