ഒടുവില്‍ ഇന്ത്യ യാചിച്ചു, സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ജയിച്ചു; നുണകളുടെ പെരുമഴയായി പാക് പാഠപുസ്തകം

പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ വ്യോമ താവളങ്ങള്‍ തകര്‍ത്തുവെന്നും യുദ്ധത്തില്‍ പാകിസ്ഥാന്‍

Pakistan Attack,India- Pakistan
Pakistan Attack
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (18:06 IST)
നുണകളുടെ പെരുമഴയായി പാക് പാഠപുസ്തകം. ഇന്ത്യയാണ് മെയില്‍ നടന്ന സംഘര്‍ഷത്തിന് തുടക്കം ഇട്ടതെന്നും പ്രതികാരമായി പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ വ്യോമ താവളങ്ങള്‍ തകര്‍ത്തുവെന്നും യുദ്ധത്തില്‍ പാകിസ്ഥാന്‍ ജയിച്ചുവെന്നും അടക്കമുള്ള പ്രസ്താവനകളാണ് പാഠപുസ്തകത്തില്‍ അടിച്ചു ചേര്‍ത്തിരിക്കുന്നത്.

കശ്മീരിലെ നിരവധി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ നശിപ്പിച്ചുവെന്നും ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി മെയ് 10ന് പാകിസ്ഥാന്‍ ഓപ്പറേഷന്‍ ആരംഭിച്ച് ഇന്ത്യന്‍ വ്യോമ താവളങ്ങള്‍ ഉള്‍പ്പെടെ 26 സ്ഥലങ്ങള്‍ ആക്രമിച്ചെന്നും തുടങ്ങിയ അവകാശവാദങ്ങളാണ് പാഠ്യപദ്ധതിയില്‍ പാകിസ്ഥാന്‍ അടിച്ചിറക്കിയിട്ടുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :