തുമ്പി ഏബ്രഹാം|
Last Modified വ്യാഴം, 12 ഡിസംബര്‍ 2019 (11:53 IST)
ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ അഭിഭാഷകരുടെ ആക്രമണം. ആശുപത്രിയിലെ ആക്രമണത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഹൃദയസംബന്ധമായ അസുഖമുള്ള മൂന്നു പേര്‍ മരിച്ചു.
200 ഓളം അഭിഭാഷകരാണ് ആശുപത്രി ആക്രമിച്ചത്. ആശുപത്രി ഉപകരണങ്ങളും ജനാലകളും വാതിലുകളും തകര്‍ത്ത സംഘം ഒരു പൊലീസ് വാനും കത്തിച്ചു.
അഭിഭാഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഒരു ഡോക്ടറും ഒരു അഭിഭാഷകനും തമ്മില്‍ രണ്ടാഴ്ച മുമ്പുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍.