ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ച കോറി ഗ്രിഫിന് പൂളില്‍ അന്ത്യം

ന്യൂയോര്‍ക്ക്| jithu| Last Updated: വ്യാഴം, 21 ഓഗസ്റ്റ് 2014 (12:11 IST)
വന്‍ തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ച മനുഷ്യ സ്നേഹി കോറി ഗ്രിഫിന്‍ അന്തരിച്ചു.ആഗസ്റ്റ് 16 ന് ഒരു പൂള്‍ ഡൈയ്‌വിനിടയില്‍ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് കോറി മരണമടഞ്ഞത്.

മരണമടയുമ്പോള്‍ കോറിയ്ക്ക് 27 വയസ്സായിരുന്നു. അമിട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് എന്ന രോഗത്തേപ്പറ്റി ബോധവത്കരണം നടത്തുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനുമായി എഎല്‍എസ് അസോസിയേഷന്‍ രൂപവത്കരിച്ച ഐസ് ബക്കറ്റ് ചലഞ്ചിന്റെ മുഖ്യസൂത്രകാരനും ആദ്യമാ‍യി ചലഞ്ച് ഏറ്റെടുത്ത വ്യക്തിയുമായിരുന്നു ഗ്രിഫിന്‍.

ഐസ് ബക്കറ്റ് ചലഞ്ചില്‍ വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ തലയില്‍ ഐസ് കട്ടകള്‍ വെള്ളമൊഴിക്കുകയും വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്യണം. ഈ വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ മൂന്നപേരെ കൂടി
വെല്ലുവിളിക്കണം ഐസ് ബക്കറ്റ് ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാന്‍ വെല്ലുവിളി ഏറ്റെടുക്കുകയോ ഫണ്ടിലേക്ക്
100 ഡോളര്‍ സംഭാവന ചെയ്യുകയോ ചെയ്യണം.

വെല്ലുവിളി ഏറ്റെടുത്ത് മാര്‍ക്ക് സൂക്കര്‍ ബര്‍ഗ്,ബില്‍ഗേറ്റ്സ്,ജസ്റിന്‍ ബീബര്‍, ലേഡി ഗാഗ, ഇഗി അസാലിയ,ക്രിസ് പ്രാറ്റ്, ഓപ്ര വിന്‍ഫ്രെ,
ജെന്നിഫര്‍ ലോപസ്, റോബര്‍ട് ഡൌെണി ജൂനിയര്‍, നിന ഡോബ്രെവ്, വാന്‍ ഡെര്‍ ബീക് എന്നീ പ്രമുഖരാണ് തലയില്‍ ഐസ് കട്ട നിറച്ച വെള്ളം ഒഴിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :