മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചോദിക്കുന്നു; നിങ്ങളും തയ്യാറാണൊ ഐസ് ബക്കറ്റ് ചലഞ്ചിന്?

ചെല്‍സി| VISHNU.NL| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (13:31 IST)
കൊടും തണുപ്പത്ത് ഐസുപോലെ തണുത്ത വെള്ളം തലയിലൂടെ ഒഴിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? നിങ്ങളെക്കൊണ്ട് കഴിയില്ലെങ്കില്‍ എഎല്‍എസ് രോഗത്തിനെതിരേയുള്ള ഗവേഷണങ്ങള്‍ക്ക് സംഭാവന ചെയ്യുക. ഈ പറഞ്ഞത് മറ്റാരുമല്ല ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഈക്കാര്യം ആവശ്യപ്പെട്ടത്.

എഎല്‍എസ് രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും മറ്റുമായി നടത്തുന്ന ഐസ് ബക്കറ്റ് ചലഞ്ച് എന്ന വെല്ലുവിളി ഏറ്റെടുത്തതിനു ശേഷമാണ് ഈ വിരുതന്‍ ഇങ്ങനെയൊരു വെല്ലുവിളി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഫെയ്സ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ഡ്ബര്‍ഗ്, നെറ്റ്ഫ്ളിക്സ് സിഇഒ റീഡ് ഹേസ്റ്റിങ്സ് എന്നിവരോട് നടത്തിയത്.

വെല്ലുവിളി ഇങ്ങനെയാണ്: ഐസ് പോലെ തണുത്ത വെള്ളം തലയില്‍ കമിഴ്ത്തുക, എഎല്‍എസ് അസോസിയേഷന് സംഭാവന നല്‍കുക അല്ലെങ്കില്‍ ഇവ രണ്ടും ചെയ്യുക. വെല്ലുവിളി ഏറ്റെടുത്താല്‍ അത് യാഥാര്‍ത്യമാക്കിയതിനു ശേഷം ഐസ് വെള്ളം തലയില്‍ കമഴ്ത്താന്‍ മറ്റുള്ളവരെ കൂടി വെല്ലുവിളിക്കയും വേണം.

ഇങ്ങനെ ഐസ് വെള്ളം തലയില്‍ കമഴ്ത്തിയത് വിഡിയോ എടുത്ത് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിലുമിട്ടു. വീഡിയോ വൈറലായതോടെ രണ്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് മില്യണ്‍ യുഎസ് ഡോളറാണ് സംഭാവനയായി എഎല്‍എസ് അസോസിയേഷന് ലഭിച്ചത്.

അമയോട്രോഫിക് ലാറ്റെറല്‍ സ്ക്ളിറോസിസ് (എഎല്‍എസ്) എന്ന നാഡികളെ തളര്‍ത്തി സംസാരശേഷിയും പേശിബലക്കുറവും ഉണ്ടാക്കുന്ന ഈ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും എന്താണ് രോഗാവസ്ഥ എന്ന് മറ്റുള്ളവരിലേക്ക് എത്തിക്കാനുമാണ് ഐസ് ബക്കറ്റ് ചലഞ്ച് എന്ന ക്യാംപെയ്ന്‍ അരങ്ങേറുന്നത്.

തന്നെ ബാധിച്ച രോഗത്തെ വെല്ലുവിളിച്ച് സ്കീയിങ്ങും വിമാനത്തില്‍ നിന്നു ചാടുന്നതും പരീക്ഷിച്ച സ്റ്റീവ് സാലിങ്ങാണ് ആദ്യമായി ഐസ് പോലെ തണുത്ത വെള്ളം തലയില്‍ കമഴ്ത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. ഇതു പിന്നീട് വൈറല്‍ ആകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :