Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

2024 ഏപ്രിലിലും ഒക്ടോബറിലും ഇറാനും ഇസ്രായേല്‍ തമ്മിലുള്ള മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. സാഹചര്യം എന്നാല്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങിയില്ല.

Iran Israel conflict 2025,Iran Israel war escalation,Middle East war news,Israel airstrike on Iran,ഇറാൻ ഇസ്രായേൽ സംഘർഷം,ഇറാൻ ഇസ്രായേൽ യുദ്ധം,മിഡിൽ ഈസ്റ്റിൽ യുദ്ധ ഭീഷണി,ഇസ്രായേൽ ഇറാൻ വ്യോമാക്രമണം
അഭിറാം മനോഹർ| Last Modified വെള്ളി, 13 ജൂണ്‍ 2025 (13:28 IST)
Iran Israel Conflict AI Imagined
ജൂതന്മാര്‍ക്ക് വേണ്ടി മാത്രമായി ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിക്കണമെന്ന സയണിസ്റ്റ് മൂവ്‌മെന്റ് വന്ന സമയത്ത് തന്നെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേലിനെതിരെ ശത്രുത നിലവിലുണ്ടായിരുന്നു. ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിച്ചതിന് ശേഷം പലസ്തീന്‍ ജനതയ്ക്ക് മുകളില്‍ ഇസ്രായേല്‍ അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ പലസ്ഥീന്‍ ജനതയോടുള്ള ഐക്യം മുസ്ലീം രാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായിരുന്നു. പലസ്തീനിന്റെ ഇസ്രായേലിനെതിരായ പോരാട്ടങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ഇറാന്‍ എന്ന മതരാജ്യമായിരുന്നു. 1979ല്‍ മതഭരണം നിലവില്‍ വന്നത് മുതല്‍ ഇറാന്റെ ശത്രുക്കളുടെ ലിസ്റ്റിലെ പ്രധാനരാജ്യമായി ഇസ്രായേല്‍ മാറി.


2023 ഒക്ടോബറില്‍ ഹമാസ് ഇസ്രായേലില്‍ നടത്തിയ കടന്നാക്രമണത്തിന് മുന്‍പ് വരെ ഇറാന്റെ പ്രോക്‌സി യുദ്ധത്തിന് ഇസ്രായേല്‍ മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ 2023 ഒക്ടോബറിലെ ആക്രമണം ഇസ്രായേലിനെ പിടിച്ചുലച്ച് കളഞ്ഞു.ഹമാസിനെയും ലെബനനിലെ ഹിസ്ബുള്ളയേയും മാത്രം ഒതുക്കിയാല്‍ പോര അവര്‍ക്ക് സൈനികമായ പിന്തുണ നല്‍കുന്ന ഇറാനെതിരെയും നീങ്ങേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് ഇസ്രായേല്‍ എത്തുന്നത് 2023 ഒക്ടോബറിലുണ്ടായ ആക്രമണം മൂലമാണ്.
Israel vs Lebanon
Israel attack on Lebanon

ഇതിന് ശേഷം ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ തിരെഞ്ഞുപിടിച്ച് ഇസ്രായേല്‍ കൊലപ്പെടുത്തി. ഇറാനുമായി ഏറെ അടുപ്പമുള്ള സംഘങ്ങളെ ഇല്ലാതാക്കിയത് ഒരു ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തിലേക്ക് കടക്കുകയും ചെയ്തു. 2024 ഏപ്രിലിലും ഒക്ടോബറിലും ഇറാനും ഇസ്രായേല്‍ തമ്മിലുള്ള മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. സാഹചര്യം എന്നാല്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങിയില്ല.


ഇതിനിടെ ഇറാന്റെ യുറേനീയം സമ്പൂഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ ഇറാനെ ഒരു ആണവശക്തിയാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ഇസ്രായേല്‍ അടുത്തഘട്ടത്തിലേക്ക് കടന്നത്. ഇറാനെ ആണവശക്തിയാക്കാന്‍ അനുവദിക്കാതിരിക്കാന്‍ അമേരിക്കയും വിഷയത്തില്‍ ഇടപ്പെട്ടിരുന്നെങ്കിലും ഇറാനെ ആണവശക്തിയാകാന്‍ അനുവദിച്ചാല്‍ ഇസ്രായേലിന്റെ നിലനില്‍പ്പിനെ അത് ബാധിക്കുമെന്ന ഭയമാണ് ഇറാനെതിരെ ഇന്നലെ നടന്ന ആക്രമണത്തില്‍ കലാശിച്ചിരിക്കുന്നത്.
Iran Israel conflict 2025,Iran Israel war escalation,Middle East war news,Israel airstrike on Iran,ഇറാൻ ഇസ്രായേൽ സംഘർഷം,ഇറാൻ ഇസ്രായേൽ യുദ്ധം,മിഡിൽ ഈസ്റ്റിൽ യുദ്ധ ഭീഷണി,ഇസ്രായേൽ ഇറാൻ വ്യോമാക്രമണം
Israel Attack on Iran AI Imagined

വെള്ളിയാഴ്ച അതിരാവിലെ ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനപ്പെട്ട ഇറാന്റെ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരിച്ചടിയായി ഇറാന്‍ നൂറോളം ഡ്രോണുകള്‍ ഇസ്രായേലിനെതിരെ ഫയര്‍ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കനക്കുകയാണെങ്കില്‍ മിഡില്‍ ഈസ്റ്റ് ഒരു യുദ്ധഭൂമിയായി മാറുമെന്നാണ് ലോകം ഭയക്കുന്നത്.


ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായാല്‍ എന്ത് സംഭവിക്കും

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായാല്‍ പ്രോക്‌സി യുദ്ധങ്ങള്‍ ഇറാന്‍ ശക്തിപ്പെടുത്തി ഇസ്രായേലിന്റെ ശ്രദ്ധ പല ഭാഗങ്ങളിലായി മാറ്റുകയും തുടര്‍ന്ന് ശക്തമായ ആക്രമണം നടത്തുകയും ചെയ്യുക എന്ന തന്ത്രമാകും ഇറാന്‍ നടത്തുക. ഇസ്രായേലിന്റെ സഖ്യകക്ഷിയായി ഇറാന്‍ പറയുന്ന അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലുള്ള സൈനികതാവളങ്ങള്‍ക്ക് നേരെയും ഇറാന്‍ അക്രമണങ്ങള്‍ നടത്തിയേക്കും.മേഖലയിലെ യുദ്ധം എന്നതില്‍ കവിഞ്ഞ് യുദ്ധം വികസിക്കാന്‍ സാധ്യതയില്ലെങ്കിലും എണ്ണവിലയില്‍ ഇറാന്‍- ഇസ്രായേല്‍ യുദ്ധം കാര്യമായ മാറ്റങ്ങള്‍ വരുത്തും


ലോകത്ത് എണ്ണയെത്തിക്കുന്ന പ്രധാനമേഖലയായ പശ്ചിമേഷ്യ യുദ്ധക്കളമാകുന്നത് എണ്ണവില ഉയര്‍ത്തുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അത് വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.നയതന്ത്രപരമായി ഇറാനൊപ്പം നില്‍ക്കുന്ന നിലപാടാകും റഷ്യയും ചൈനയും എടുക്കുക. എന്നാല്‍ സൈനികമായ സഹായങ്ങള്‍ ഈ രാജ്യങ്ങള്‍ നല്‍കുകയാണെങ്കില്‍ അത് അമേരിക്ക- ഇസ്രായേല്‍ അച്ചുതണ്ടിനെതിരെ റഷ്യ- ഇറാന്‍- ചൈന എന്ന അച്ചുതണ്ടിനെ സൃഷ്ടിക്കും. ഇതൊരു പ്രോക്‌സി വാര്‍ എന്നത് പോലെ തുടരുമെങ്കിലും പശ്ചിമേഷ്യയാകും യുദ്ധത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരിക.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :