ദരിദ്രനെ ഫേസ്‌ബുക്ക് കോടീശ്വരനാക്കി!

വാഷിങ്‌ടണ്‍| Last Modified വെള്ളി, 20 ജൂണ്‍ 2014 (16:23 IST)
ദാരിദ്ര്യവും കടബാ‍ധ്യതയും കൊണ്ട് ആത്മഹത്യയുടെ വക്കിലായിരുന്ന യുവാവിനെ ഫേസ്ബുക്ക് കോടീശ്വരനാക്കി. മൂന്നു വര്‍ഷം മുമ്പ്‌ ജോലി നഷ്‌ടപ്പെട്ട്‌ ചെയ്യാത്ത കുറ്റത്തിന്‌ ജയിലിലായി വ്യക്തിയാണ് ജേസണ്‍ ഫൈക്ക്‌. ഭാര്യയെയും കുഞ്ഞിനെയും പോറ്റാന്‍ പോലുമുള്ള വരുമാനം ജേസണില്ലായിരുന്നു. എന്നാല്‍ ഇന്ന് ഫേസ്ബുക്കിലൂടെ സമ്പന്നനായ ജേസണ്‍ന്റെ ദിവസവരുമാനം
27,5,000 ഡോളറാണ് (1.65 കോടി രൂപ).

2005ലാണ് റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ ജോലി ചെയ്‌തിരുന്ന ജേസണ്‍ ഫൈക്കിന്റെ കഷ്‌ടകാലം തുടങ്ങുന്നത്‌‌. റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലെ നഷ്ടം ജേസണ്‍ന്റെ വരുമാനമില്ലാതാക്കി. ജീവിക്കാന്‍ വേണ്ടിയാണ് ഡബ്ല്യുടിഎഫ്‌മാഗസീന്‍.കോം എന്ന ഓണ്‍ലൈന്‍ മാഗസീന്‍ ആരംഭിച്ചത്‌. തമാശയും വിനോദവുമായിരുന്നു സൈറ്റിന്റെ ഉള്ളടക്കം.

മാഗസീനു വേണ്ടി ഒരു അമേരിക്കന്‍ സ്‌റ്റണ്ട്‌ ഗ്രൂപ്പിന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയ ജേസണ്‍ അവിടെ നടന്ന അടിപിടി തടയാന്‍ ശ്രമിക്കവേ വധശ്രമത്തിന്റെ പേരില്‍ ജയിലിലായി. ഇതോടെ എല്ലാം തകിടം മറിഞ്ഞു. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചില്ലിക്കാശ് പോലും കൈയിലുണ്ടായിരുന്നില്ല.

അപ്പോഴാണ് ഫേസ്‌ബുക്ക്‌ പേജിലൂടെ അനുഭവങ്ങളും മറ്റും പങ്കുവെക്കാന്‍ ഓണ്‍ലൈന്‍ എഴുത്ത് തുടങ്ങന്‍ തീരുമാനിച്ചത്. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ വ്യത്യസ്‌ത രീതിയിലുള്ള കൂടുതല്‍ പേജുകള്‍ നിര്‍മിക്കാന്‍ ജേസണ്‍ സമയം ചെലവഴിച്ചു. എന്തായാലും ജേസന്റെ കഠിനാധ്വാ‍നം ഫലം കണ്ടു. ഇന്ന്‌ ഡബ്ലുടിഎഫ്‌മാഗസീന്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളും നാല്‍പതോളം ഫേസ്‌ബുക്ക്‌ പേജുകളും സ്വന്തമായുള്ള ചെയ്യുന്ന ജേസണ്‍ കൈകാര്യം ചെയ്യുന്നത്‌ മൂന്നു കോടിയോളം ഫേസ്‌ബുക്ക്‌ ലൈക്കുകകള്‍‌. പേജ്‌ റീച്ചാകട്ടെ 26 കോടിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :