വാഷിംഗ്‌ടണ്‍|
Last Modified വ്യാഴം, 19 ജൂണ്‍ 2014 (14:07 IST)
സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കിന്റെ തകരാര്‍ പരിഹരിച്ചു. അരമണിക്കൂറോളം ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിശദീകരണം. ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രവര്‍ത്തനം നിലയ്ക്കുന്നത്.
സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമാണ് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിച്ചുകൊണ്ടിരുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത്. കോടിക്കണക്കിന് രൂപയുടെ കച്ചവടവും പ്രൊമോഷനുമാണ് ഫേസ്ബുക്ക് വഴി നടക്കുന്നത്. ഇവയെ എല്ലാം ഫേസ്ബുക്കിന്റെ തകരാര്‍ ബാധിച്ചു.