ഹോങ്ങ്കോങ്ങ്|
Sajith|
Last Updated:
ശനി, 20 ഫെബ്രുവരി 2016 (14:57 IST)
സ്‌മോള്‍ ബ്രെസ്‌റ്റ് സിന്‍ഡ്രത്തെ തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തുന്നതിനിടെ പ്രശസ്ത മോഡല്‍ മരിച്ചു. ഹോങ്ങ്കോങ്ങിലുള്ള വോങ്ങ് എന്ന മോഡലാണ് മരിച്ചത്. പ്ലാസ്‌റ്റിക് സര്‍ജറി ചെയ്യുന്നതിനായി ഷെന്‍സനില്‍ എത്തിയതായിരുന്നു വോങ്ങ്. സര്‍ജറിക്ക് മുമ്പുള്ള ചെക്കപ്പില്‍ സ്‌മോള്‍ ബ്രസ്‌റ്റ് സിന്‍ഡ്രവും സ്‌മോള്‍ ഐസും ഉണ്ടെന്ന് മെഡിക്കല്‍ ജീവനക്കാര്‍ മോഡലിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് വോങ്ങ് ശസ്‌ത്രക്രിയയ്‌ക്ക് തയ്യാറായത്. എന്നാല്‍ ശസ്‌ത്രക്രിയയ്‌ക്കിടെ വോങ്ങിന്റെ ബോധം നഷ്‌ടപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. മാറിടത്തിനും കണ്ണിനുമുള്ള പ്രശ്‌നം പരിഹരിക്കാന്‍ പ്ലാസ്‌റ്റിക് സര്‍ജറിക്കായി ഏകദേശം 4820 പൗണ്ട്(477232.66 ഇന്ത്യന്‍ രൂപ) വോങ്ങ് ആശുപത്രിയില്‍ നല്‍കിയതായി ഭര്‍ത്താവ് യിപ് പറഞ്ഞു.
കണ്‍പോളകള്‍ വെസ്‌റ്റേണ്‍ സ്‌റ്റൈലില്‍ ആക്കുന്നതിനു കൂടിയായിരുന്നു ശസ്‌ത്രക്രിയ. രാവിലെ 10.30നാണ് വോങ്ങിനെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയത്. വൈകുന്നേരം അഞ്ച് മണിവരെ താന്‍ വെയിറ്റിംഗ് റൂമില്‍ ഇരുന്നു, യിപ് പറഞ്ഞു. എന്നാല്‍ അഞ്ച് മണിക്ക് ശേഷം ഡോക്‌ടര്‍ പുറത്തെത്തി വോങ്ങിന്റെ നില ഗുരുതരമാണെന്ന് അറിയിച്ചു. അല്പസമയത്തിനു ശേഷം താന്‍ വോങ്ങിന്റെ മരണവാര്‍ത്തയാണ് അറിഞ്ഞതെന്നും യിപ് കൂട്ടിച്ചേര്‍ത്തു.
വോങ്ങിന് എന്താണ് സംഭവിച്ചതെന്നറിയണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വോങ്ങ് മരിച്ചയുടനെ ഡോക്‌ടര്‍ സ്‌ഥലം വിട്ടിരുന്നു. ശസ്‌ത്രക്രിയ നടന്ന സ്‌ഥലത്തു നിന്നും ലിക്വിഡുകള്‍ നിറച്ച ബോട്ടിലുകള്‍ കണ്ടെത്തി. ഇത് മൃഗങ്ങളില്‍ ഉപയോഗിക്കുന്ന ഹോര്‍മോണുകളാണെന്നും വോങ്ങിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ശസ്‌ത്രക്രിയയുടെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കാണണമെന്ന് വോങിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം വീഡിയോ ഒന്നും തന്നെ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പോസ്‌റ്റ്മോര്‍ട്ടം കഴിഞ്ഞേ മരണ കാരണം കൃത്യമായി അറിയാന്‍ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി.